കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2022 എംആര്‍എഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിലും മികച്ച പ്രകടനവുമായി ഹോണ്ട റൈഡര്‍മാര്‍. അഞ്ച് റൗണ്ടുകളിലായി നടന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ ഐഡിമിട്സു ഹോണ്ടഎസ്കെ69 റേസിങ് ടീമിലെ രാജീവ് സേതു ഒരു വിജയവും 7 പോഡിയം ഫിനിഷും ഉള്‍പ്പെടെ നേടി രണ്ടാം സ്ഥാനത്തെത്തി. അഞ്ചാം റൗണ്ടിലെ അവസാന റേസില്‍ രാജീവ് സേതു രണ്ടാം സ്ഥാനവും, സഹതാരം സെന്തില്‍ കുമാര്‍ മൂന്നാം സ്ഥാനവും നേടി.
ഐഡിമിട്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250 ആര്‍ വിഭാഗത്തില്‍ പൂനെയുടെ സാര്‍ഥക് ചവാന്‍ കിരീടം നേടി.
അന്താരാഷ്ട്ര റൈഡര്‍ ആയ സാര്‍ഥകിന്‍റെ രണ്ടാം കിരീട നേട്ടമാണിത്. ചെന്നൈയുടെ ശ്യാം സുന്ദര്‍ 153 പോയിന്‍്റുമായി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടി. മലപ്പുറത്ത് നിന്നുള്ള മൊഹ്സിന്‍ പി മൂന്നാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്തു. ചാമ്പ്യന്‍ഷിപ്പില്‍ ആകെ 134 പോയിന്‍്റാണ് മൊഹ്സിന്‍ നേടിയത്.
സിബിആര്‍150ആര്‍ വിഭാഗത്തില്‍ 14കാരനായ മുംബൈയുടെ റഹീഷ് ഖത്രി തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ നേടി കിരീടത്തില്‍ മുത്തമിട്ടു. ഒരു റേസ് പോലും തോല്‍ക്കാതെയാണ് റഹീഷ് ഖത്രിയുടെ കന്നി കിരീട നേട്ടം. സിദ്ധേഷ് സാവന്ത് (139) രണ്ടാമനായും, ഹര്‍ഷിത് ബോഗാര്‍ (128) മൂന്നാമനായും ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കി.
ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് സപ്പോര്‍ട്ട് റേസിന്‍റെ അഞ്ചാം റൗണ്ടിലും ജി ബാലാജി വിജയം ആവര്‍ത്തിച്ചു. റൊമാരിയോ ജോണ്‍, പ്രഭു വി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചാമ്പ്യന്‍ഷിപ്പ് ഫലങ്ങളില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓപ്പറേറ്റിങ് ഓഫീസര്‍ പ്രഭു നാഗരാജ് പറഞ്ഞു. മികച്ച സ്ഥാനങ്ങള്‍ നേടാന്‍ തങ്ങളുടെ റൈഡര്‍മാര്‍ കഠിനമായും പോരാടി. അവരുടെ മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ് ഇത്തരം നേട്ടങ്ങള്‍ കൈവരിക്കാന്‍ അവരെ പ്രാപ്തരാക്കിയത്. പ്രോസ്റ്റോക്ക് 165 സിസി വിഭാഗത്തില്‍ രാജീവ് രണ്ടാം സ്ഥാനം നേടിയത് തങ്ങള്‍ക്ക് അഭിമാന നിമിഷമാണ്. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മാത്രമല്ല, മറ്റു വിഭാഗങ്ങളിലെ റൈഡറുകളിലും തങ്ങളുടെ ശ്രദ്ധ തുല്യമാണ്. ഈ മാസം എടിസിയുടെ സെലക്ഷന്‍ ഇവന്‍റില്‍ പങ്കെടുക്കുന്ന അഞ്ച് യുവ റൈഡര്‍മാര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.