കൊച്ചി: ജീവിതസൗകര്യങ്ങളില്ലാത്ത 40000 കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണ വിതരണ പദ്ധതിയുമായി പ്രമുഖ റസ്ട്രന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍. 60 ലക്ഷം പേര്‍ പങ്കെടുക്കുന്ന വാര്‍ഷിക ദാന പ്രചരണ പരിപാടിയായ ദാന്‍ ഉത്സവുമായി ചേര്‍ന്ന് ബിഗ് അപറ്റെറ്റ്, ബിഗ് ഹാര്‍ട്‌സ് എന്ന പേരിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ബാര്‍ബിക്യു നേഷന്റെ ഇന്ത്യ, യുഎഇ, മലേഷ്യ, ഒമാന്‍ എന്നീ രാജ്യങ്ങളിലുള്ള 200 റസ്ട്രന്റുകള്‍ 200 വീതം കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യും. വിവിധ സന്നദ്ധ സംഘടനകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇക്കാലയളവില്‍ ബാര്‍ബിക്യു നേഷന്‍ റസ്ട്രന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്ന അതിഥികള്‍ക്കും സംഭാവനകള്‍ നല്‍കി ഈ ഉദ്യമത്തിന്റെ ഭാഗമാകാം.
ഉപഭോക്താക്കളും അഭ്യൂദയകാംക്ഷികളും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും പകരമായി സമൂഹത്തിനു നല്‍കുന്ന സേവനമാണീ പദ്ധതിയെന്നും ഇതുവഴി ജീവിതസൗകര്യങ്ങളില്ലാതെ ദുരിതമനുഭവിക്കുന്ന കുരുന്നുകളെ ചേര്‍ത്തു നിര്‍ത്തുകയാണെന്നും ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് സിഇഒ രാഹുല്‍ അഗര്‍വാള്‍ പറഞ്ഞു.