കൊച്ചി: കാർവന്റെ മികച്ച വിജയത്തിന് ശേഷം പ്രീ-ലോഡ് ചെയ്ത പാട്ടുകളെന്ന കിടിലന്‍ സവിശേഷതയുള്ള ആദ്യ കീപാഡ് ഫോണ്‍ പുറത്തിറക്കി പ്രമുഖ ഫോണ്‍ കമ്പനിയായ സരിഗമ. അനായാസം തിരഞ്ഞെടുക്കാവുന്ന 1500 പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന 'കാര്‍വാന്‍ മൊബൈല്‍' സംഗീതപ്രേമികളുടെ മനസറിഞ്ഞാണ് ഒരുക്കിയിരിക്കുന്നത്.
ഫോണ്‍ സംബന്ധമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനൊപ്പം പ്രീ-ലോഡ് ചെയ്ത പാട്ടുകളെന്ന സവിശേഷത കീപാഡ് മൊബൈല്‍ വിപണിയില്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതാണ്. പ്രയോജനത്വം, ഉപയോക്തൃ സംപ്തൃപ്തി എന്നീ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള 'കാര്‍വാന്‍ മൊബൈല്‍' ഒരുക്കിയിരിക്കുന്നത്.
ഗംഭീര ശബ്ദാനുഭവം നല്‍കുന്ന സ്പീക്കറുകള്‍, ദീര്‍ഘ മണിക്കൂറുകളില്‍ സേവനം ഉറപ്പുവരുത്തുന്ന ബാറ്ററി, ഡ്യുവല്‍ സിം, എഫ് എം, ശക്തമായ എല്‍ ഇ ഡി ടോര്‍ച്ച് എന്നിവ ഉള്‍പ്പെടെയുള്ള നിരവധി സവിശേഷതകളും കാര്‍വാന്‍ മൊബൈലിന്റെ പ്രത്യേകതകളാണ്. സാധാരണ സംഗീതപ്രേമികള്‍ക്ക് അലസമായി ഇരുന്ന് എവര്‍ ഗ്രീന്‍ ഗാനങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യം പ്രീ-ലോഡ് സംവിധാനത്തിലൂടെ ഉറപ്പുവരുത്തുകയാണു കാര്‍വാന്‍. യാത്രയിലായിരിക്കുമ്പോഴും പാട്ടുകേള്‍ക്കാന്‍ ഇത് സഹായിക്കും.
ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ്ലെ, കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇതിഹാസ ഗായകരുടെ ഗാനങ്ങള്‍ സന്തോഷം, ദുഃഖം തുടങ്ങിയ മാനസികാവസ്ഥകള്‍ക്കനുസരിച്ച് വേര്‍തിരിച്ചാണു ഫോണില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഇതു എളുപ്പത്തില്‍ ഗാനങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. പാട്ടുകള്‍ പ്ലേ ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനം ആവശ്യമില്ല. മികച്ച ശ്രവണാനുഭവം തടസപ്പെടുത്തുന്ന പരസ്യ ഇടവേളകളില്ലെന്നതും പ്രത്യേകതയാണ്.
പ്രീ-ലോഡ് ചെയ്ത 1500 ഹിന്ദി ഗാനങ്ങളാണു ഫോണിലുള്ളത്. ഇതിനു പുറമെ വയര്‍ലെസ് എഫ് എം, ഡിജിറ്റല്‍ കാമറ, എല്‍ ഇ ഡി ടോര്‍ച്ച്, ഓക്‌സ് ഔട്ട്, മള്‍ട്ടി-ലാങ്വേജ് സപ്പോര്‍ട്ട്, വോയ്‌സ് റെക്കോര്‍ഡിങ്, കോള്‍ റെക്കോര്‍ഡിങ്, ഡ്യുവല്‍ സിം, സംഗീതം, വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്വകാര്യ ശേഖരത്തിനായി 2 ജിബി ഫ്രീ സ്‌പേസുള്ള 8 ജിബി മെമ്മറി കാര്‍ഡ് തുടങ്ങിയ സവിശേഷതകള്‍ എന്നിവ ഫോണിനെ വേറിട്ടതാക്കുന്നു.
വലിയ ഡിസ്പ്ലേയോടെ ഒരുക്കിയിരിക്കുന്ന ഫോണിലെ 2500 എംഎഎച്ച് ബാറ്ററി ദീര്‍ഘ സംസാരസമയം ഉറപ്പുവരുത്തുന്നു. അതിവേഗ പ്രൊസസിങ് സാധ്യമാക്കുന്ന മീഡിയടെക് പ്രൊസസര്‍ സമാനതകളില്ലാത്ത ഉപയോക്തൃ അനുഭവവും നല്‍കുന്നു. ഒരു വര്‍ഷത്തെ വാറന്റി നല്‍കുന്ന കാര്‍വാന്‍ മൊബൈല്‍ 2.4 ഇഞ്ച്, 1.8 ഇഞ്ച് എന്നീ രണ്ട് സ്‌ക്രീന്‍ സൈസുകളിലാണു ലഭ്യമാവുക. യഥാക്രമം 2490 രൂപയും 1990 രൂപയുമാണു വില. എമറാള്‍ഡ് ഗ്രീന്‍, ക്ലാസിക് ബ്ലാക്ക്, റോയല്‍ ബ്ലൂ എന്നീ മൂന്നു നിറങ്ങളില്‍ ഫോണ്‍ തിരഞ്ഞെടുക്കാം.
ചില്ലറ വില്‍പ്പന വിപണയില്‍ ഹിന്ദിയിലും തമിഴിലും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ saregama.com, ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് എന്നിവയിലും ഫോണ്‍ ലഭ്യമാകും. വൈകാതെ എല്ലാ പ്രാദേശിക ഭാഷകളിലും ഫോണ്‍ അവതരിപ്പിക്കാനാണ് സരിഗമ ലക്ഷ്യമിടുന്നത്.