May 19, 2024

Login to your account

Username *
Password *
Remember Me
Author

Author

യാത്രയെഴുത്തിന്റെ രാഷ്ട്രീയ പാഠങ്ങള്‍ എന്ന വിഷയത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സര്‍വകലാശാല മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാര്യവട്ടം കാമ്പസില്‍ നടന്ന സെമിനാര്‍ പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ കോളേജ് ആശുപത്രി യൂറോളജി വിഭാഗം ഒപി ദിവസങ്ങളിൽ ഒക്ടോബർ മൂന്നു മുതൽ മാറ്റം വരുത്തിയിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട ജനകീയ ചർച്ചകൾക്ക് തുടക്കം കുറിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മേധാവികളുടെയും യോഗം വിളിച്ചു ചേർത്തു.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന സിനിമാ പ്രമോഷനിടെ ലൈംഗികാതിക്രമം നേരിട്ടുവെന്ന് യുവനടി. സമൂഹ മാധ്യമങ്ങളിൽ കൂടിയാണ് നടി ദുരനുഭവം പങ്കുവെച്ചത്. കൂടെ ഉണ്ടായിരുന്ന മറ്റൊരു താരത്തിനു നേരെയും ഇത്തരത്തിൽ ദുരനുഭവം ഉണ്ടായതായി കുറിപ്പിൽ പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകൾ സീൽ ചെയ്യാൻ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിൻ്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്ഐ അക്കൗണ്ടുകൾ മരവിപ്പിക്കും
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടി20 മത്സരം ഇന്ന് വൈകിട്ട് 7 ന് ആരംഭിക്കും. മൂന്ന് വർഷത്തിന് ശേഷമാണ് ഒരു അന്താരാഷ്ട്ര മത്സരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ഇന്നലെയാണ് തീരുമാനം ഉണ്ടായത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിലും മലയോര പ്രദേശങ്ങളിലും പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക മിഷന്‍ നടപ്പിലാക്കുമെന്ന് റവന്യു മന്ത്രി കെ. രാജന്‍. നിലവിലെ ലാന്റ് ട്രൈബ്യൂണലിന് പുറമെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളില്‍ മാസത്തിലൊരിക്കല്‍ കൃത്യമായി 'റോസ്ഗാര്‍ ദിവസ്' കൂടണമെന്ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്‍ സാം ഫ്രാങ്ക്‌ളിന്‍. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രമിക്കണമെന്നും പ്രവൃത്തിസ്ഥലത്തെ മേല്‍നോട്ടക്കാരായ മേറ്റുമാര്‍ക്ക് കൃത്യമായി പരിശീലനം നല്‍കണമെന്നും ഓംബുഡ്സ്മാന്‍ നിര്‍ദേശം നല്‍കി.
നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ റീ -സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. കഴക്കൂട്ടം മണ്ഡലത്തിലെ ആറ്റിപ്ര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.