Login to your account

Username *
Password *
Remember Me
ഭിന്നശേഷി സേവനരംഗത്ത്  മികവ് തെളിയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.
ചിറയിന്‍കീഴ് മണ്ഡലത്തിലെ പണിതീര്‍ന്ന റോഡുകളും പാലങ്ങളും ഗതാഗതത്തിനായി തുറന്നു. സംസ്ഥാനത്തെ എല്ലാ പാലങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്ന പദ്ധതിക്ക് അടുത്ത വര്‍ഷം തുടക്കം കുറിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പു മന്ത്രി പി. എ. മുഹമ്മദ് റിയാസ്.
തിരുവനന്തപുരം: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം പി.ക്യു.എഫ്.എഫ് 22 ലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടര്‍ച്ചയായ പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയതായി ഉദ്ഘാടനം ചെയ്യുന്ന നവീകരിച്ച ബിസിനസ് ടെർമിനലിന്റെ ചുമരിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവകലാശാല ഒരുക്കുന്ന ചുമർ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റേയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ആഭിമുഖ്യത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ജലാഞ്ജലി നീരുറവ്-സമഗ്ര നീര്‍ത്തട പദ്ധതിരേഖ പ്രകാശനവും സംസ്ഥാന നീരുറവ് പദ്ധതി പ്രഖ്യാപനവും 24 ന് (വ്യാഴാഴ്ച) വൈകുന്നേരം 4.30 ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വ്വഹിക്കും.
പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എസ്.പി ഡോ. നവനീത് ശര്‍മ്മ വിദേശകാര്യമന്ത്രി ഡോ.സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചു.
ഇന്ന് (തിങ്കൾ) രാവിലെ 10ന് കാര്യവട്ടത്ത് നിന്ന് തുടങ്ങും മറഡോണയുടെ പാദസ്പര്‍ശം കൊണ്ട് അനുഗൃഹീതമായ കേരളത്തിന്റെ മണ്ണില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മസുഹൃത്ത് ബോബി ചെമ്മണ്ണൂർ, മറഡോണയുടെ 'ദൈവത്തിന്റെ കൈ' ഗോള്‍ അനുസ്മരിച്ചുകൊണ്ട് മറഡോണയുടെ സ്വര്‍ണത്തില്‍ തീര്‍ത്ത ശില്‍പ്പവുമായി ഖത്തര്‍ ലോകകപ്പ് മത്സരങ്ങള്‍ കാണാനായ് യാത്ര തിരിക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെലിവറി പങ്കാളികളുടെ ആശങ്കകള്‍ മനസിലാക്കാനും ഒരു സൗഹാര്‍ദ്ദപരമായ പരിഹാരത്തില്‍ എത്തിച്ചേരാനും ഞങ്ങള്‍ സമാധാനപരമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
തിരുവനന്തപുരം: ശബരിമല കയറ്റത്തില്‍ നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച മൂന്നാര്‍, മാലിന്യ സംസ്‌കരണ രംഗത്തും പുതിയ ചുവട് വയ്പ്പുമായി മുന്നേറുകയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ബാധ്യതയാകേണ്ടിയിരുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുനരുപയോഗ മാതൃകയുമായി അപ്‌സൈക്കിള്‍ പാര്‍ക്ക്, കല്ലാര്‍ മാലിന്യ സംസ്‌കരണ പ്ലാന്റിലെ പുതിയ നിര്‍മ്മാണങ്ങള്‍, ജൈവമാലിന്യങ്ങള്‍ വളമാക്കുന്നതിനായി വിന്‍ഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം, അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ബെയില്‍ ചെയ്ത് സംസ്‌കരിക്കാന്‍ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (RRF), മുതിരപ്പുഴയിലെ കയര്‍ഭൂവസ്ത്ര വിതാന പരിപാടി തുടങ്ങി മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ വിവിധ മാതൃകാ പദ്ധതികള്‍ക്ക് തിരി തെളിയിച്ചിരിക്കുകയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്.
Page 2 of 105

Latest Tweets

Having a hard time verifying attendees? 😓The smartest verification system is to use #QR_Codes. 💡 Luckily, #Eventin… https://t.co/6EOmGv5ALV
No more keeping customers in line and annoying them. The more they'll get annoyed the more you'll lose them. 😓 Wit… https://t.co/H6I19vGv03
Thinking about stepping up your game but can't decide how to start? 🤔 Eventin has brought Multivendor Event Market… https://t.co/tl0XKIc5AO
Follow Themewinter on Twitter