July 18, 2025

Login to your account

Username *
Password *
Remember Me
കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലെ സെസും ഫീസും അടക്കം വിവാദ നിർദേശങ്ങളെ, ചർച്ചയ്ക്ക് മുൻപേ പിന്തുണച്ച് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. ഇതോടെ സമ്മേളനത്തിലെ ചർച്ചകൾക്ക് ഇനി പ്രസക്തി ഇല്ലാതായി.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് തുക അനുവദിച്ച് ധന വകുപ്പ്. 2.40 കോടി രൂപയാണ് അനുവദിച്ചത്. മൂന്ന് മാസത്തെ വാടക കുടിശ്ശികയാണ് അനുവദിച്ചത്.
തിരുവനന്തപുരം:ആശമാർക്കുള്ള ഇൻസെന്‍റീവ് അടക്കമുള്ള എൻഎച്ച്എം ഫണ്ട് പാഴാക്കിയതിൽ കേരളത്തിനുണ്ടായത് ഗുരുതര വീഴ്ച. കേന്ദ്രത്തിന്‍റെ ബ്രാൻഡിങ് നിബന്ധനയ്ക്ക് വഴങ്ങില്ലെന്ന നിലപാട് മയപ്പെടുത്തി തമിഴ്നാട് മുഴുവൻ തുകയും നേടിയെടുത്തപ്പോഴും കേരളം പിടിവാശി വിടാൻ വൈകിയതാണ് കുരുക്കായത്. ഇതിനിടെ ആശമാർക്ക് ഏറ്റവും അധികം ഓണറേറിയം സിക്കിമിലാണെന്ന വിജ്ഞാപനവും പുറത്തുവന്നു. എൻഎച്ച്എം പദ്ധതികൾക്കായി 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 826.02 കോടിയാണ് അനുവദിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു.ഇന്ന് മുതൽ എട്ടാം തീയതി വരെ കേരളത്തിൽ സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്വരെ താപനില ഉയരാം.
തിരുവനന്തപുരം: ആശാ പദ്ധതി വിഹിതത്തിൽ കേരളത്തോട് അവഗണന കാട്ടിയില്ലെന്ന് കേന്ദ്രം. എന്നാൽ കേന്ദ്രം തികഞ്ഞ അവഗണ കാട്ടിയെന്നാണ് കേരളം വ്യക്തമാക്കുന്ന്. ആശമാരുടെ ഇൻസെന്റീവ് ഉൾപ്പെടെ 2023-24 വർഷത്തിൽ 636 കോടി രൂപയാണ് നാഷണൽ ഹെൽത്ത് മിഷനിൽ നിന്ന് കിട്ടാനുള്ളതെന്ന കണക്ക് കേരളം പുറത്തുവിട്ടു. കേന്ദ്രവും കേരളവും ഇന്നലെ ഉന്നയിച്ച വാദങ്ങൾ ഇങ്ങനെയാണ്.
തിരുഃ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 2025 മാര്‍ച്‌ 5-൦ തീയതി ബുധനാഴ്ച ആരംഭിക്കുന്നു. അന്നേ ദിവസം രാവിലെ 10.00ന്‌ പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു. ലക്ഷക്കണക്കിന്‌ ഭക്തകള്‍ പങ്കെടുക്കുന്ന ലോക്രപശസ്തമായ ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച്‌ 13-9൦ തീയതി വ്യാഴാഴ്ചയാണ്‌. രാവിലെ 10.15നാണ്‌ പണ്ടാര അടുപ്പിലേക്ക്‌ തീ പകരുന്നത്‌. ഉച്ചയ്ക്ക്‌ 11ടനാണ്‌ പൊങ്കാല നിവേദ്യം നടക്കുന്നത്‌ അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത്‌ കഴിഞ്ഞ്‌ മാര്‍ച്ച്‌ 14-0൦ തീയതി വെള്ളിയാഴ്ച രാത്രി; 100൯ നടക്കുന്ന കുരുതിതര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു. ചൊങ്കാല ദിവസം ജാതിമത ഭേദമന്യേ സ്ത്രീജനങ്ങള്‍ തു സ്ഥലത്തുവച്ചു ശുദ്ധവൃത്തിയോടുകൂടി പൊങ്കാല നൈവേദ്യം യി പാകം ചെയ്ത്‌ ആറ്റുകാലമ്മയ്ക്ക്‌ സമര്‍പ്പിച്ച്‌ സായൂജ്യമടയുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ലക്ഷോപലക്ഷം സ്ത്രീജനങ്ങള്‍ തോളോടുതോള്‍ ചേര്‍ന്ന്‌ ആറ്റുകാലമ്മയ്ക്ക്‌ പൊങ്കാല അര്‍പ്പിച്ച്‌ സംതൃഷ്തിയോടെ മടങ്ങുന്നത്‌ നിർവൃതിദായകമായ കാഴ്ചയാണ്‌.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ് കളക്ടര്‍ ആൽഫ്രഡ് ഒ വി അറിയിച്ചു. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്‍ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്‍ദത്തിന്‍റെ പരിധിയില്‍ നിന്നും 10 ഡെസിബലില്‍ അധികമാകാൻ പാടില്ല.
തിരുവനന്തപുരം: വ്യവസായ മേഖലയിലെ കാറ്റഗറി ഒന്നിൽപ്പെടുന്ന സംരംഭങ്ങൾക്ക് പഞ്ചായത്തിൻ്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. സംരംഭം ഉള്ള കാര്യം പഞ്ചായത്ത് അറിഞ്ഞാൽ മതി. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കും. പഞ്ചായത്തിൻ്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.
തിരുവനന്തപുരം: താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡേറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടി.ഐ മധുസൂധനന്‍റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി അനുമതി നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Page 6 of 154
Karikkakom_Ramayanam_banner_2025
Ad - book cover
sthreedhanam ad