വിജയ് സേതുപതി നായകനായ 'ഏസ്' തിയേറ്ററുകളിലെത്തി. പ്രിവ്യൂ ഷോകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. 'മഹാരാജ'ക്ക് ശേഷം വിജയ് സേതുപതിക്ക് ഒരു വലിയ ഹിറ്റ് നേടാൻ 'ഏസ്' സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിജയ് സേതുപതിയുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. രണ്ടാം പകുതി മികച്ചതാണെന്നും കണ്ടവർ പറയുന്നു. അറുമുഗകുമാർ സംവിധാനം ചെയ്ത ഈ ചിത്രം, 7സിഎസ് എന്റർടെയ്ൻമെന്റ് വലിയ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്. രുക്മിണി വസന്ത്, യോഗി ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.