September 16, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2126)

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന അജയ്യം, ജൈവീകം പദ്ധതികള്‍ സാമൂഹ്യ നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട് : സംസ്ഥാനത്ത് വര്‍ഷംതോറും നിരവധി കുട്ടികളെ വര്‍ഷം തോറും കാണാതാവുന്നുണ്ട് ഈ കുട്ടികള്‍ എങ്ങോട്ട് പോകുന്നു എവിടെ പോകുന്നു ആരു കൊണ്ടുപോകുന്നു എന്തിന് ഉപയോഗിക്കുന്നു എന്നുള്ള കാര്യത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കർഷക സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ട് മടക്കിയതുപോലെ തന്നെ ഇന്ധന വില കൊള്ളയ്ക്കെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളിലും മോദിക്ക് കീഴടങ്ങേണ്ടി വരുമെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ്‌ പി.സി.ചാക്കോ.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം :- കെ.എസ്.ആർ.ടി.സി യിലെ ശമ്പള പരിഷ്കരണം ഒന്നു രണ്ടു ആഴ്‌ചക്കകം നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സീനിയർ ജേർണലിസ്റ്റ്സ് ഫോറം കേരളയുടെ സംസ്ഥാന സമിതി യോഗത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ മികച്ച ഗവേഷണത്തിന് അവാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202, വയനാട് 202, മലപ്പുറം 162, ഇടുക്കി 150, ആലപ്പുഴ 144, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
മന്ത്രിമാർ ഉച്ചഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ കുഞ്ഞുങ്ങൾക്ക് ആദ്യം അത്ഭുതമായിരുന്നു. പിന്നീടത് ആഹ്ലാദമായി മാറി. ചെങ്ങന്നൂർ ഗവർമെന്റ് യു പി എസ് പേരിശ്ശേരിയിൽ ആണ് മന്ത്രിമാരായ വി ശിവൻകുട്ടിയും സജി ചെറിയാനും വിളമ്പുകാരായത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 963, തിരുവനന്തപുരം 863, കോഴിക്കോട് 664, കോട്ടയം 555, തൃശൂര്‍ 450, മലപ്പുറം 414, കൊല്ലം 377, കണ്ണൂര്‍ 373, ഇടുക്കി 277 വയനാട് 275, പത്തനംതിട്ട 253, ആലപ്പുഴ 215, പാലക്കാട് 188, കാസര്‍ഗോഡ് 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വേണ്ടി വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍' ആരംഭിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.