കാഞ്ഞങ്ങാട് : സംസ്ഥാനത്ത് വര്‍ഷംതോറും നിരവധി കുട്ടികളെ വര്‍ഷം തോറും കാണാതാവുന്നുണ്ട് ഈ കുട്ടികള്‍ എങ്ങോട്ട് പോകുന്നു എവിടെ പോകുന്നു ആരു കൊണ്ടുപോകുന്നു എന്തിന് ഉപയോഗിക്കുന്നു എന്നുള്ള കാര്യത്തില്‍
സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസര്‍ കാഞ്ഞങ്ങാട് ആവശ്യപ്പെട്ടു.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആറാം സ്ഥാപക ദിനത്തില്‍ കാഞ്ഞങ്ങാട് മാണിക്കോത്ത് ഓഫീസിനു മുന്‍പില്‍ പതാക ഉയര്‍ത്തി സംസാരിക്കുമ്പോഴാണ് ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ബാലാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് സംഘടന നിവേദനം നല്‍കും. ഇങ്ങനെ കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ഒരു സ്‌പെഷ്യല്‍ ഫോഴ്‌സ് സംസ്ഥാനത്ത് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡണ്ട് ഉമ്മര്‍ പാടലടുക്ക അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഷാജി പി കോഴിക്കോട് മുഖ്യാതിഥി ആയിരുന്നു.കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ പൂവടുക്ക ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം മനു മാത്യു ബന്തടുക്ക അബ്ദുല്‍ ഖാദര്‍ പാറപ്പള്ളി ബദ്‌റുദ്ദീന്‍ ചളിയങ്കോട് മറിയ കുഞ്ഞി കൊളവയല്‍ തുടങ്ങിയവര്‍ സംസാരിച്ചു സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മാളിക്കല്‍ സ്വാഗതം പറഞ്ഞു.