July 04, 2025

Login to your account

Username *
Password *
Remember Me
കേരളം

കേരളം (2096)

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട് 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം: സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: അന്തര്‍ദേശീയ കരള്‍-ഉദര രോഗ പഠന സമിതിയുടെ (IHPBA - International Hepatopancreato Biliary Association) ദേശീയ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ബഹുമതി.
സംസ്ഥാനത്ത് രണ്ടു തൊഴിൽ മേഖലകളിൽ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉല്പാദന വ്യവസായം (മദ്യ ഉല്പാദനവും സ്പിരിറ്റ് വാറ്റലും ശുദ്ധീകരണവും ഉൾപ്പെടെ) തൊഴിലാളികളുടെയും അലുമിനിയം ആൻഡ് ടിൻ പ്രോഡക്ട് വ്യവസായ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെയും മിനിമം വേതനമാണ് പുതുക്കി നിശ്ചയിച്ചത്.
കൊച്ചി: ഐ.ടി മേഖലയുടെ വികസനക്കുതിപ്പിന് കരുത്ത് പകരാന്‍ ഇന്‍ഫോപാര്‍ക്ക് വികസനപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ജിയോ ഗ്രൂപ്പ്.
തിരുവനന്തപുരം: കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കൊച്ചി: കൊറഗേറ്റഡ് ബോക്‌സ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളായ ക്രാഫ്റ്റ് പേപ്പര്‍, ഡ്യൂപ്ലക്‌സ് ബോര്‍ഡ് എന്നിവയുടെ വിലയിലുണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധനവ് കാരണം കൊറഗേറ്റഡ് ബോക്‌സിനും വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (കെസിബിഎംഎ) ഭാരവാഹികള്‍ അറിയിച്ചു.
കൊച്ചി: കാന്‍സര്‍ രോഗികളുടെ അടുത്തേക്ക് മികച്ച ചികിത്സ എത്തിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ആരോഗ്യപരിചരണ പ്ലാറ്റ്‌ഫോമായ കര്‍ക്കിനോസ് ഹെല്‍ത്ത്‌കെയറുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
തിരുവനന്തപുരം: എൻ സി പി യുടെ യുവജന വിഭാഗമായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രി ക്യാഷ് കൗണ്ടറില്‍ കമ്പ്യൂട്ടര്‍ കേടായതിനാല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിയെ അന്വേഷണ വിധേയമായി ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തി.