November 24, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൈറ്റ് - വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്നും 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു.
കൊച്ചി: കുട്ടികളില്‍ സമ്പാദ്യ ശീലം പരിപോഷിപ്പിക്കുന്നതിനും അവരെ സാമ്പത്തിക സാക്ഷരരാക്കുന്നതിനും ലക്ഷ്യമിട്ട് ശിശു ദിനത്തോടനുബന്ധിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക് കുട്ടികള്‍ക്കായി കിഡ്സ് സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു.
തിരു: ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭ സാധ്യതകളെ കുറിച്ചുള്ള ബോധവൽകരണ പരിപാടി തിരു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത് .എസ് ഇന്നിവിടെ ഉദ്‌ഘാടനം ചെയ്‌തു.
തിരുവനന്തപുരം: ടെക്കികള്‍ക്കിടയിലുള്ള മികച്ച എഴുത്തുകാരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന സാഹിത്യോത്സവം സൃഷ്ടിയുടെ 9-ാം പതിപ്പായ സൃഷ്ടി - 2022 ലേയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കേരളത്തിലെ ടെക്കികളുടെ ഏറ്റവും വലിയ സാഹിത്യോത്സവമായ സൃഷ്ടിയിലേയ്ക്ക് കഥ, കവിത, ഉപന്യാസം എന്നീ വിഭാഗങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് മത്സരം. പ്രഗത്ഭ എഴുത്തുകാര്‍ ഉള്‍പ്പെട്ട ജഡ്ജിങ് പാനല്‍ തിരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന അവാര്‍ഡിനു പുറമേ റീഡേഴ്‌സ് ചോയിസ് അവാര്‍ഡുകളും എല്ലാ വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2022 നവംബര്‍ 30 ആണ് രചനകള്‍ അയയ്‌ക്കേണ്ട അവസാന തീയതി. മലയാളത്തിന്റെ പ്രിയ കവികളായ മധുസൂദനന്‍ നായര്‍, സച്ചിദാനന്ദന്‍, ഏഴാച്ചേരി രാമചന്ദ്രന്‍, കുരീപ്പുഴ ശ്രീകുമാര്‍ പ്രമുഖ എഴുത്തുകാരായ ബന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, സന്തോഷ് ഏച്ചിക്കാനം, സാറാ ജോസഫ് എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ സൃഷ്ടി വിജയികള്‍ക്കായി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്. പ്രശസ്ത സാഹിത്യകാരായ കുരീപ്പുഴ ശ്രീകുമാര്‍, ചന്ദ്രമതി ടീച്ചര്‍, സക്കറിയ, ഗോപി കോട്ടൂര്‍, ഡോ. പി.എസ് ശ്രീകല, വിനോദ് വെള്ളായണി, വിനോദ് വൈശാഖി, കെ.എ ബീന, വി.എസ് ബിന്ദു, ഡോണ മയൂര, കെ.വി മണികണ്ഠന്‍, ആയിഷ ശശിധരന്‍, പി.വി ഷാജികുമാര്‍ എന്നിവര്‍ സൃഷ്ടിയുടെ മുന്‍ പതിപ്പുകളുടെ ജൂറിയുടെ ഭാഗമായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും കേരളത്തിലെ ഐ.ടി ജീവനക്കാരുടെ സൃഷ്ടികളില്‍ നിന്നും മലയാളത്തിലെ മികച്ചഎഴുത്തുകാരുള്‍പ്പെട്ട ജഡ്ജിംഗ് പാനല്‍ വഴി തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളിലെ സൃഷ്ടികളുടെ രചയിതാക്കള്‍ക്ക് അവാര്‍ഡ് നല്‍കി ആദരിക്കും. ഇതിനു പുറമേ പ്രതിധ്വനിയുടെ ഫേസ്ബുക്ക് പേജുകളില്‍ (തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പേജുകളില്‍) മത്സരാര്‍ത്ഥികളുടെ രചനകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ നേടുന്ന രചനയ്ക്ക് റീഡേഴ്‌സ് ചോയിസ് അവാര്‍ഡും നല്‍കും. മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ വിവരങ്ങളും https://prathidhwani.org/guidelines-srishti-2022 എന്ന പേജില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മീര എം.എസ് (ജനറല്‍ കണ്‍വീനര്‍): 9562293685.
ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നോയിഡ, ഇന്ത്യ, : എച്ച്സിഎൽ ടെക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) വിഭാഗമായ എച്ച്സിഎൽ ഫൗണ്ടേഷൻ, 2022 സാമ്പത്തിക വർഷത്തിൽ തങ്ങളുടെ കമ്മ്യൂണിറ്റി പ്രോഗ്രാമുകളിലുടനീളം നഗര, ഗ്രാമ വികസന, പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ 216 കോടി രൂപ നിക്ഷേപിച്ചു. ഇത് 2017 സാമ്പത്തിക വർഷത്തിൽ നിന്ന് 500% വർദ്ധന രേഖപ്പെടുത്തുന്നു.
'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്'എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു.
ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ ശിശുദിനം അവിസ്മരണീയമായിരുന്നു. ഒരു മൾട്ടിപ്ലക്സ് തിയേറ്ററിൽ പോയി സിനിമ കാണുക എന്ന ഭൂരിപക്ഷം വിദ്യാർഥിനികളുടെയും ആഗ്രഹം സഫലമായ ശിശുദിനമായിരുന്നു ഇത്.എം എൽ എ കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ ഉടമ സോഹൻ റോയിയും ജയജയജയ ജയഹേ എന്ന സിനിമയുടെ നിർമ്മാതാക്കളും ഒത്തുചേർന്നപ്പോൾ ഒരു സ്കൂളിന്റെ സ്വപ്നം യാഥാർത്ഥ്യമായി.
തിരുവനന്തപുരത്ത് ലോകകപ്പുമായി ബന്ധപ്പെട്ട് വഞ്ചിയൂർ ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.വഞ്ചിയൂർ ഫുട്ബോൾ ക്ലബ് ആസ്ഥാനത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കൊച്ചി: വലിയ സ്വപ്നങ്ങള്‍ കാണാന്‍ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന ഡിജിറ്റല്‍ വീഡിയോ പുറത്തിറക്കി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്.