തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രത്തിൽ ഈ വര്‍ഷത്തെ പൊങ്കാല ഏപ്രിൽ രണ്ടിന് നടക്കും. പൊങ്കാല രാവിലെ 10.15-ന് ആരംഭിച്ച്, ഉച്ചയ്ക്ക് 2.15-ന് പൊങ്കാല തർപ്പണം നടക്കും. മാർച്ച് 27 മുതൽ ഏപ്രിൽ രണ്ട് വരെയാണ് ഈ വർഷത്തെ ഉത്സവം.
സാംസ്ക്കാരിക സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ രാജകുടുംബത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിക്ക് 13-ാമത് കരിക്കകത്തമ്മ പുരസ്കാരം ഗവർണർ സമ്മാനിച്ചു.
മാർച്ച് 29-ന് രാത്രി 7.30-ന് പിന്നണി ഗായകൻ വിധു പ്രതാവ് നയിക്കുന്ന ഗാനമേള നടക്കും, 30-ന് വൈകീട്ട് ആറിന് മേജർ സെറ്റ് പഞ്ചവാദ്യം, 31-ന് ടെലിവിഷൻ പരിപാടി "കോമഡി ഉത്സവ"ത്തിലൂടെ ശ്രദ്ധേയരായ കലാകാരന്മാർ പങ്കെടുക്കുന്ന "മെഗാ എന്‍റർടൈൻമെന്‍റ് ടാലന്റ് ഷോ" "ഉത്സവമേളം" കൊമേഡിയൻമാരായ പ്രജോദ് കലാഭവനും മിഥുൻ രമേശും നയിക്കും.
ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസുകളുണ്ടാകും. ഇതോടൊപ്പം പൊങ്കാല ദിവസം വിവിധ ഡിപ്പോകളിൽ നിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേകം സർവ്വീസുകളുമുണ്ടാകും. ഉത്സവം തുടങ്ങുന്ന മാർച്ച് 31 വരെ ദിവസവും രാവിലെ 11 മണി മുതൽ 2 മണി വരെ അന്നദാന സദ്യ ഉണ്ടായിരിക്കും. പ്രശസ്ത പാചകക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് അന്നദാന സദ്യ തയ്യാറാക്കുന്നത്.