November 22, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ദില്ലി: രാജ്യത്ത് ഉള്ളി വില കുത്തനെ കൂടുമെന്ന് റിപ്പോർട്ടുകൾ.
ഭോപ്പാല്‍: മധ്യപ്രദേശയിലെ എന്‍ജിനിയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി.
ദില്ലി: പെഗാസസ് നിരീക്ഷണത്തിൽ ഉത്തരവിലൂടെ ഇടപെടാൻ തീരുമാനിച്ച് സുപ്രീംകോടതി. രാജ്യതാല്‍പ്പര്യം മുൻനിറുത്തി വിവരങ്ങൾ നല്‍കാനാവില്ലെന്ന കേന്ദ്ര നിലപാട് തള്ളിയാണ് കോടതിയുടെ നീക്കം. നീരീക്ഷണത്തിന് എന്ത് സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കുന്നു എന്ന് ഭീകരരെ അറിയിക്കാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്രസർക്കാർ വ്യക്തമാക്കി. പെഗാസസ് നിരീക്ഷണത്തിൽ നേരത്തെ നല്‍കിയ വിവരങ്ങൾക്ക് അപ്പുറത്ത് ഒന്നും പറയാനില്ലെന്നായിരുന്നു കേന്ദ്ര നിലപാട്. പെഗാസസ് വാങ്ങിയോ എന്ന് സുപ്രീംകോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിക്കാനാവില്ല. നിരീക്ഷണം സുരക്ഷയ്ക്ക് ആവശ്യമാണ്. എന്ത് സംവിധാനം ഉപയോഗിക്കുന്നു എന്ന് ഭീകരർ അറിയുന്നത് രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്നും കേന്ദ്രം ചീഫ് ജസ്റ്റിസ് എൻ വി രമണ അദ്ധ്യക്ഷനായ ബഞ്ചിനെ അറിയിച്ചു. കേന്ദ്രം നേരത്തെ പാർലമെന്‍റില്‍ വച്ച പ്രസ്താവന ചൂണ്ടിക്കാട്ട് ചീഫ് ജസ്റ്റിസ് ഈ വാദം ഖണ്ഡിച്ചു. അന്വേഷണം വേണം. പെഗാസസ് ആർക്കും ഉപയോഗിക്കാൻ ലഭ്യമാണ്. നിരീക്ഷണത്തിന് വ്യക്തമായ മാനദണ്ഡം നിലവിലുണ്ട്. ഈ മൂന്നു കാര്യങ്ങൾ കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിൽ പരിശോധന വേണ്ടേയെന്ന് കോടതി ചോദിച്ചു. പെഗാസസ് ഉപയോഗിച്ചോ എന്നതല്ല പ്രധാന ചോദ്യമെന്നും കോടതി പറഞ്ഞു. കോടതിയെ വിവരങ്ങൾ അറിയിക്കില്ല എന്ന കേന്ദ്ര നിലപാട് അവിശ്വസനീയമെന്ന് ഹർജിക്കാർ വാദിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി വേണം എന്ന നിർദ്ദേശവും ഉയർന്നു. മൗലിക അവകാശ ലംഘനം നടന്നു എന്ന് പൗരൻമാർ പരാതിപ്പെടുമ്പോൾ ഇടപെടാതിരിക്കാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രണ്ടു ദിവസത്തിനകം ഇടക്കാല ഉത്തരവ് ഉണ്ടാകും. അതിനു മുമ്പ് നിലപാട് മാറിയാൽ അറിയിക്കാനും കേന്ദ്രത്തോട് കോടതി നിർദ്ദേശിച്ചു. കേന്ദ്രവുമായി ബന്ധമില്ലാത്തവരെ സമിതിയിൽ വയ്ക്കാം എന്ന കേന്ദ്ര നിർദ്ദേശവും കോടതി അംഗീകരിച്ചിട്ടില്ല. ആരോപണങ്ങളിൽ കോടതി അന്വേഷണം നി‍ർദ്ദേശിച്ചാൽ സോഫ്റ്റ് വെയർ ഏതൊക്ക ഏജൻസികൾ ഉപയോഗിച്ചു എന്നത് വെളിപ്പെടുത്തേണ്ടി വരും.
മുംബൈ: ജെറ്റ് എയർവേഴ്സ് തിരിച്ചെത്തുന്നു. അടുത്തവർഷം സർവീസ് തുടങ്ങുമെന്ന് ഉടമകൾ വ്യക്തമാക്കി.
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചകഴിഞ്ഞ് 2.20നാണ് ചടങ്ങ്.
വാക്‌സിനേഷന്‍ നാളെ മുതല്‍ പുനരാരംഭിക്കും 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
മലപ്പുറം: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്‌കരണം പതിനൊന്നാം ഉഭയകക്ഷി കരാര്‍ പ്രകാരം എല്ലാ ബാങ്കുകളിലും നടപ്പാക്കിയിട്ടും സി എസ് ബി ബാങ്കില്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്, ബാങ്കിലെ ജീവനക്കാരും ഓഫീസര്‍മാരും സെപ്തംബര്‍ 29, 30, ഒക്ടോ: 1തിയ്യതികളില്‍ പണിമുടക്കും.
മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
തൂത്തുക്കുടി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ തൂത്തുക്കുടിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823; രോഗമുക്തി നേടിയവര്‍ 25,654 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍