കൊച്ചി: മാര്‍സ് റിഗ്ലിയുടെ ഗ്യാലക്സി ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. പൂനെയിലെ ഖേഡിലുള്ള ചോക്ലേറ്റ് ഫാക്ടറിയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന മാര്‍സ് റിഗ്ലിയുടെ രണ്ടാമത്തെ ലെഗസി ചോക്ലേറ്റ് ബ്രാന്‍ഡാണ് ഗ്യാലക്സി. ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ ബ്രാന്‍ഡ് സ്നിക്കേഴ്സാണ്.ഇന്ത്യയിലേക്കുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നതില്‍ അഭിമാനിക്കുന്നുവെന്ന് മാര്‍സ് റിഗ്ലി പറയുന്നു.
1960 ല്‍ ആരംഭിച്ചതുമുതല്‍ ചോക്ലേറ്റ് അനുഭവത്തെ പുനര്‍നിര്‍വചിച്ച ഗാലക്‌സിയുടെ സിഗ്നേച്ചര്‍ റെസിപ്പി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി നവീകരിക്കുകയും പ്രാദേശികവല്‍ക്കരിക്കുകയും ചെയ്തു. സ്മൂത്ത് മില്‍ക്ക്, ക്രിസ്പി എന്നിവ 10 രൂപയ്ക്കും 20 രൂപയ്ക്കും ലഭ്യമാണ്.
ഇന്ത്യന്‍ വീടുകളിലേക്ക് അവരുടെ രുചികള്‍ക്ക് യോജിച്ചതും ഗുണനിലവാരമുള്ളതുമായ ചോക്ലേറ്റുകള്‍ എത്തിക്കുക എന്നതാണ് മാര്‍സ് റിഗ്ലിയുടെ ശ്രമം. പുതിയ ഗ്യാലക്സി പോര്‍ട്ട്‌ഫോളിയോ ഉപയോഗിച്ച് ഇന്ത്യയില്‍ ഞങ്ങളുടെ ടാബ്ലെറ്റ് ശ്രേണി വളര്‍ത്തുക എന്ന ലക്ഷ്യത്തിന് അനുസൃതമായാണ് ഈ ലോഞ്ച് നടക്കുന്നത്-മാര്‍സ് റിഗ്ലി ഇന്ത്യയുടെ ജനറല്‍ മാനേജര്‍ കല്‍പേഷ് ആര്‍ പാര്‍മര്‍ പറഞ്ഞു.
പുതിയ ഗ്യാലക്സി രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.
ഗ്യാലക്സി, സ്നിക്കേഴ്സ് എന്നിവയ്ക്ക് പുറമേ, ഡബിള്‍ മിന്റ്, ഓര്‍ബിറ്റ്, ബൂമര്‍, പിം പോം, സൊലാനോ എന്നിവയും സ്‌കിറ്റില്‍സ് പോര്‍ട്ട്‌ഫോളിയോയുടെ ഒരു ഭാഗവും പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ വൈവിധ്യമാര്‍ന്ന രുചികള്‍ നിറവേറ്റുന്നതിനായി സ്നിക്കേഴ്സ് ശ്രേണിയില്‍ മുട്ടയില്ലാത്ത സ്നിക്കേഴ്സ് വേരിയന്റ്, കശുവണ്ടി, ബദാം, ബട്ടര്‍സ്‌കോച്ച്, പഴങ്ങള്‍, നട്ട്സ് എന്നിവയും ഡബിള്‍മിന്റില്‍ പാന്‍മിന്റ്, ഓര്‍ബിറ്റില്‍ അസംസ്‌കൃത മാങ്ങ, ബൂമറില്‍ ഓറഞ്ച് ഫ്ളേവര്‍ എന്നിവ ലഭ്യമാക്കുന്നു.