November 23, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവിന് നൂതന ആശയങ്ങൾ നടപ്പാലിക്കുകയാണ് ലക്ഷ്യമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
തെക്കന്‍ തായ്‍വാനില്‍ 13 നിലയുള്ള ഒരു കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പോള്ളലേറ്റു. 13 നിലയുള്ള കെട്ടിടത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
'സ്പുട്നിക് V' എന്ന പേരിൽ റഷ്യ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സീൻ കണ്ടുപിടിച്ചത്, യുകെയിലെ ആസ്റ്റർ സെനേക്ക(Aster Zeneca) കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാർ വഴി അടിച്ചുമാറ്റി എന്ന ആക്ഷേപവുമായി യുകെയിലെ മന്ത്രിമാർ.
മോസ്‌കോ: സെന്‍ട്രല്‍ റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 16 പേര്‍ കൊല്ലപ്പെട്ടു. 22 പേരുമായി യാത്ര ചെയ്ത എല്‍-410 വിമാനമാണ് രാവിലെ 9.23ന് ടാറസ്ടാനിന് മുകളിലൂടെ പറക്കുമ്പോള്‍ തകര്‍ന്നു വീണതതെന്ന് സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി.
കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) മത്സ്യബന്ധനം പാടില്ല ഇന്നും (ഒക്ടോബര്‍ 23) നാളെയും (ഒക്ടോബര്‍ 24) കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും അതിനോട് ചേര്‍ന്ന് കിടക്കുന്ന തെക്ക്- കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപന നിരക്ക് ഉയർന്നതിനെ തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ ഇടവക്കോട് ഐശ്വര്യനഗർ റസിഡൻസ് അസോസിയേഷൻ പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388, വയനാട് 270, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
തിരുവനന്തപുരം; രാജ്യത്തെ വർഗീയ കക്ഷികൾക്കെതിരെ ശക്തമായി പോരാടുവാനും കർഷകർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച എൻഡിഎ സർക്കാരിനെ ചെറുത്ത് തോൽപ്പിക്കുവാനുമായി പ്രാദേശിക പാർട്ടികളുടെ വിശാല സഖ്യമാണ് ഇന്ന് രാജ്യത്തിന് ആവശ്യമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പറഞ്ഞു.
പ്രഭാസിന്റെ ജന്മദിനത്തില്‍ സുപ്രധാന വിവരം പങ്കുവെച്ചുകൊണ്ട് രാധേശ്യാമിന്റെ ക്യാരക്ടര്‍ ടീസര്‍ എത്തി. ചിത്രത്തില്‍ കൈനോട്ടക്കാരനായ വിക്രമാദിത്യനായാണ് പ്രഭാസ് എത്തുന്നത്. ഒരു സൂപ്പര്‍ താരം കൈനോട്ടക്കാരന്റെ വേഷത്തിലെത്തുന്ന ആദ്യ ചിത്രമാണ് രാധേശ്യാം എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്റ് ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യും.