September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായി തിരുവനന്തപുരം ലുലു മാൾ. ആക്കുളത്തുള്ള മാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.
തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3404 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 633, കോഴിക്കോട് 523, എറണാകുളം 501, തൃശൂര്‍ 269, കോട്ടയം 262, കണ്ണൂര്‍ 227, കൊല്ലം 215, മലപ്പുറം 147, പത്തനംതിട്ട 135, ആലപ്പുഴ 131, പാലക്കാട് 128, ഇടുക്കി 80, വയനാട് 79, കാസര്‍ഗോഡ് 74 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കന്യാകുമാരി പ്രദേശത്ത് ഡിസംബര്‍ 20 വരെ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും നാളെ (ഡിസംബര്‍ 17) മുതല്‍ ഡിസംബര്‍ 19 വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ലണ്ടന്‍: 2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരുപത് വ്യക്തികളിൽ എട്ടാം സ്ഥാനത്താണ് മോദി. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നും 42,000 പേരുടെ അഭിപ്രായങ്ങള്‍ എടുത്താണ് യുഗോവ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറകെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, വീരാട് കോലി എന്നിവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പട്ടിക പ്രകാരം ആദ്യത്തെ അഞ്ച് സ്ഥാനത്ത് ബാരാക് ഒബാമ, ബില്‍ഗേറ്റ്സ്, ഷി ജിന്‍പിങ്, ക്രിസ്റ്റ്യാനോ റൊണാല്‍ഡോ, ജാക്കി ചാന്‍ എന്നിവരാണ്. മോദിക്ക് മുന്നില്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ യഥാക്രമം ടെസ്ല മേധാവി ഇലോണ്‍ മസ്കും, ഏഴാം സ്ഥാനത്ത് ലെയണല്‍ മെസിയുമാണ്. മോദിക്ക് പിന്നില്‍ ഒന്‍പതാം സ്ഥാനത്ത് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനാണ്. ചൈനീസ് വ്യവസായ പ്രമുഖന്‍ ജാക്ക് മായാണ് പത്താം സ്ഥാനത്ത്. പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ 12മത്തെ സ്ഥാനത്താണ്. ഇതേ സമയം ഷാരൂഖ് ഖാന്‍ 14മത്തെ ഇടത്തും, അമിതാബ് ബച്ചന്‍ 15മത്തെ സ്ഥാനത്തുമാണ്. വീരാട് കോലി 18മത്തെ സ്ഥാനത്താണ്. അതേ സമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. പോപ്പ് ഫ്രാന്‍സിസ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.
കൊച്ചി: ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സ്മാർട്ട്ഫോൺ സെഗ്മെന്റിലേക്ക് സ്പാർക് 8T അവതരിപ്പിച്ച് ലോകോത്തര പ്രീമിയം സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ ടെക്‌നോ. 5000 മുതൽ 10000 വരെയുള്ള മികച്ച 5 സ്‌മാർട്ട്‌ഫോൺ പ്ലെയറുകളിൽ സ്ഥാനം ഉറപ്പിക്കുവാൻകമ്പനിയെ പ്രാപ്‌തമാക്കുകയാണ് പുതിയ സ്പാർക് 8T യുടെ കടന്നു വരവ്. 8999 രൂപയാണ് സ്പാർക് 8T യുടെ വില.
കൊച്ചി: സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന കേരള സ്റ്റേറ്റ് ഒളിംപിക് ഗെയിംസിന് മുന്നോടിയായി ജില്ലാ തല മത്സരങ്ങള്‍ ജനുവരി 8 മുതല്‍ 16 വരെ നടക്കും. ജില്ലയിലെ വിവിധ വേദികളില്‍ 24 കായിക ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 8ന് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് ജില്ലാ തല മത്സരങ്ങളുടെ ഉത്ഘാടനം നടക്കും.
മുംബൈ: ഒരു ലക്ഷം സ്റ്റാർബസ് ഉപഭോക്താക്കളെ ലഭിച്ചത് ആഘോഷമാക്കി, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. ടാറ്റ സ്റ്റാർബസ്, ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നതും, യാത്രക്കാരുടെ സൗകര്യം, വിശ്വാസ്യത, ഡ്രൈവിംഗ് എളുപ്പം എന്നിവയെ അടിസ്ഥാനമാക്കി രാജ്യത്ത് തന്നെ പൂർണമായി നിർമിച്ചിട്ടുള്ളതുമാണ്.
തിരുവനന്തപുരം: ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകള്‍ എല്ലാവരും കൃത്യമായി പാലിക്കണം.
പ്രേക്ഷകർക്ക് പ്രണയാനുഭവം നൽകി പ്രഭാസ് ചിത്രം രാധേശ്യാമിലെ പുതിയ ഗാനം എത്തി. " സ്വപ്ന ദൂരമേ " എന്ന ഗാനമാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.