September 13, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: ഏറ്റവും വലിയ വാർഷിക ടെക് കോൺഫറൻസുകളിലൊന്നായ വെബ് സമ്മിറ്റിന്റെ ഇംപാക്ട് സ്റ്റാർട്ടപ്പ് അവാർഡ് കരസ്ഥമാക്കി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയായ ആർച്ചീസ് അക്കാദമി. സുസ്ഥിര വികസനത്തിനായുള്ള യുഎൻ ലക്ഷ്യത്തിലെ രണ്ട് മാനദണ്ഡങ്ങളായ മികച്ച വിദ്യാഭ്യാസം, ലിംഗസമത്വവും എന്നിവ നിറവേറ്റുന്നതിനായുള്ള ശ്രമമാണ് ആർച്ചീസ് അക്കാദമിയെ അവാർഡിന് അർഹരാക്കിയത്.
ഐമാക്സ് കോർപ്പറേഷൻ (എൻവൈഎസ്ഇ: ഐമാക്സ്), ബ്രോഡ്‌വേ മെഗാപ്ലെക്സ് എന്നിവ ഇന്ത്യയിലെ കോയമ്പത്തൂരിൽ ബ്രോഡ്‌വേയുടെ പുതുതായി ആസൂത്രണം ചെയ്ത മെഗാപ്ലെക്സ് സൈറ്റിൽ ഒരു പുതിയ ഐമാക്സ് തിയേറ്റർ വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പിട്ടതായി ഇന്ന് പ്രഖ്യാപിച്ചു.
ദേശീയം: രാജ്യത്തെ ബധിര ക്രിക്കറ്റ് കായികരംഗത്ത് വിജയസാദ്ധ്യതയും വളർച്ചയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇന്ത്യൻ ബധിര ക്രിക്കറ്റ് അസോസിയേഷനുമായി (IDCA) ചേർന്ന് പ്രവർത്തിക്കുന്നതായി കെഎഫ്സി ഇന്ത്യ പ്രഖ്യാപിച്ചു.
ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന്‌ തന്നെ മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് KGNA 64 ആം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ സംബന്ധിച്ച് പരിശോധിക്കും. തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാര്യങ്ങൾ അറിയാൻ സ്ഥാപനങ്ങളിലേക്ക് വിളിക്കാൻ പല ഓഫീസുകൾക്കും ഫോൺ നമ്പർ ഇല്ല എന്ന പരാതിയെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കുവാനായി, കോവിഡ് വാക്‌സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
തിരുവനന്തപുരം: സംസ്ഥാന വനിത ശിശു വികസന വകുപ്പ് സജ്ജമാക്കിയ മോഡല്‍ ഹോമിലൂടെ കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം സാധ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് ഒരു കുടുംബം എന്നുള്ള അന്തരീക്ഷം നല്‍കുന്നതിന് വേണ്ടി ഒരു ഹൗസ് മദര്‍ക്ക് 10 കുട്ടികള്‍ എന്ന രീതിയില്‍ ചുമതല നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡിഎം ഇന്‍ഫെക്ഷ്യസ് ഡിസീസ് കോഴ്‌സിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ട് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
എയ്ഡഡ് സ്കൂളുകളിലെ പാർട്ട് ടൈം ടീച്ചേഴ്സ് / പാർട്ട് ടൈം ടീച്ചേഴ്സ് വിത്ത് ഫുൾ ബെനിഫിറ്റ് വിഭാഗം അധ്യാപകർക്ക് കെ.എ.എസ്.ഇ.പി.എഫിൽ അംഗത്വം നല്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഈ വിഭാഗം ജീവനക്കാരിൽ നേരത്തെ കെ.എ.എസ്.ഇ.പി.എഫ് അംഗത്വം ലഭിച്ചവരുണ്ടെങ്കിൽ അവർക്ക് ഈ ഉത്തരവ് ദോഷകരമായി ബാധിക്കില്ലെന്നും ഉത്തരവിൽ വ്യവസ്ഥയുണ്ട്. സർക്കാർ സ്കൂളുകളിലെ പാർട്ട് ടൈം അധ്യാപകർക്ക് ജി.പി.എഫ് അക്കൗണ്ട് തുടങ്ങുവാൻ ഉത്തരവ് പ്രകാരം അനുമതി നൽകിയിരുന്നു. അതിനനുസൃതമായാണ് , എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം അദ്ധ്യാപകർക്കും കെ.എ.എസ്.ഇ.പി.എഫ് തുടങ്ങുവാനുള്ള അനുമതി നൽകിയിട്ടുള്ളത്. അക്കൗണ്ട് ലഭിച്ചിട്ടില്ല എന്ന കാരണത്താൽ എയ്ഡഡ് മേഖലയിലെ പാർട്ട് ടൈം ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുന്നതിന് നേരിടുന്ന തടസ്സം ചൂണ്ടിക്കാണിച്ചുമുള്ള നിവേദനങ്ങൾ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കെ ഇ ആർ ഭേദഗതിയ്ക്കുള്ള പ്രൊപ്പോസൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിക്കേണ്ടതാണ് എന്നും ഉത്തരവിൽ പറയുന്നു.
കൊച്ചി: നിയമ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കുള്ള ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്-ഇന്ത്യ 2022നുള്ള തീയതികള്‍ ലോ സ്കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍എസ്എസി) പ്രഖ്യാപിച്ചു. 2022 ജനുവരി, മെയ് മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. 2022 ജനുവരി 15ന് ഒന്നിലധികം സ്ലോട്ടുകളിലായും, 2022 മെയ് 9 മുതല്‍ ഒന്നിലധികം ദിവസങ്ങളില്‍ വിവിധ സ്ലോട്ടുകളിലായും പരീക്ഷ സംഘടിപ്പിക്കും. പരീക്ഷയ്ക്ക് നിരവധി പേരെ പ്രതീക്ഷിക്കുന്നതിനാലാണ് ഈ സജ്ജീകരണം. https://www.discoverlaw.in/register-for-the-test എന്ന ലിങ്ക് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എടി-ഇന്ത്യ 2022ന് രജിസ്റ്റര്‍ ചെയ്യാം. എല്‍എസ്എടി 2022 എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 53 മെറിറ്റ് സ്കോളര്‍ഷിപ്പുകളും 3 എസ്സേ സ്കോളര്‍ഷിപ്പുകളും നല്‍കുമെന്ന് എല്‍എസ്എസി ഗ്ലോബല്‍ അറിയിച്ചു. എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകളില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 50 പേര്‍ 15,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെയുള്ള 50 സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും ഒന്ന് നേടാന്‍ യോഗ്യത ഉണ്ടാകും. ഇതിന് പുറമെ പി.ജി പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യ മൂന്ന് പേര്‍ 1 മുതല്‍ 2 ലക്ഷം വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിനും യോഗ്യത ഉണ്ടാകും. എസ്സേ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷംനാട് ബഷീര്‍ അക്സ്സസ് ടു ജസ്റ്റിസ് സ്കോളര്‍ഷിപ്പ്. മത്സര വിജയികള്‍ക്ക് 1 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകള്‍ പ്രത്യേക സ്കോളര്‍ഷിപ്പുകളും നല്‍കും.