November 25, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ഇപിഎഫ്ഒ കൊച്ചി കേന്ദ്രവുമായി ചേര്‍ന്ന് ദിദ്വിന സാമൂഹ്യ സുരക്ഷാ ഫെസിലിറ്റേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ജീവനക്കാരെ ഇ-നോമിനേഷന്‍ മുഖേന ഉള്‍പ്പെടുത്തുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വലപ്പാട് മണപ്പുറം ഹൗസില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ 10,000ലേറെ നോമിനേഷനുകള്‍ ഫയല്‍ ചെയ്തു. ക്യാമ്പ് വെള്ളിയാഴ്ച് സമാപിച്ചു. റീജണല്‍ പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ്, മണപ്പുറം ഫിനാന്‍സ് എംഡി വി പി നന്ദകുമാര്‍, അസിസ്റ്റന്റ് പിഎഫ് കമ്മീഷണര്‍ വിന്‍സന്റ് ജേക്കബ് ചേരു തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മണപ്പുറം ഫിനാന്‍സിന്റെ ഓരോ നയങ്ങളും പ്രശംസനീയമാണെന്നും ഇ ഫൈലിങ് ക്യാമ്പ് നടത്തിയതിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബാഗംങ്ങള്‍ക്കും മണപ്പുറം സുരക്ഷക ഉറപ്പുവരുത്തിയിരിക്കൂകയാണ് എന്നും പിഎഫ് കമ്മീഷണര്‍ സമോം ദിനചന്ദ്ര സിങ് പറഞ്ഞു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 17% മാത്രമായിരുന്ന ഫയലിംഗ് 62% ശതമാനത്തിലേക്ക് ഉയര്‍ത്തുകയും വേഗത്തില്‍ ഇ- നോമിനേഷന്‍ ഫയല്‍ ചെയ്ത ഇന്ത്യയിലെ മുന്‍നിര കമ്പനികളില്‍ ഒന്നായി മണപ്പുറം ഉയര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.പി. എഫ്. ഒ യുടെ സഹായത്തോടെ 17500ഓളം ഇ- ഫയലിംഗ് പൂര്‍ത്തീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിന് മുകളിലേക്ക് എത്തപ്പെടാന്‍ സാധിച്ചതില്‍ സന്തുഷ്ടനാണ് എന്നും ഒരു കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലക്ക് ഇ- ഫയലിംഗിലൂടെ ഓരോ ജീവനക്കാരന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നു എന്നും മണപ്പുറം ഫിനാന്‍സ് എം ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാര്‍ പറഞ്ഞു. നോമിനേഷനുകള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്തതോടെ പി എഫ് നോമിനേഷന്‍ പ്രക്രിയ സുതാര്യമാകുകയും ഓണ്‍ലൈന്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് വേഗത്തില്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
തിരുവനന്തപുരം: 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 58,009 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ജില്ലയിലെ വിവിധ സംരംഭകരുടെ ഉത്പന്നങ്ങളും സർക്കാർ സേവനങ്ങളും അണിനിരത്തി കനകക്കുന്നിൽ വെള്ളിയാഴ്ച ആരംഭിച്ച 'എന്റെ കേരളം' മെഗാ മേളയിൽ ആഘോഷ നിറവ്. കോവിഡ് മഹാമാരിയുടെ പിടിയിൽ നിന്ന് മോചിതമായി വരുന്ന നഗര-ഗ്രാമ ജീവിതങ്ങൾക്ക് പുതുജീവൻ പകരുന്നതാണ് പ്രദർശനം. .
സ്‌കൂളുകളിൽ താൽക്കാലിക ടീച്ചർമാരെ നിയമിക്കേണ്ടത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തൃപ്പൂണിത്തുറയിൽ സ്കൂൾ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉപയോഗിച്ച എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഒരു യഥാർത്ഥ ജീവിതത്തെ ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം. ആനിമേഷൻ ഫിലിം വിഭാഗത്തിൽ ദേശീയ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം മെയ് 30 ന് വൈകുന്നേരം 4 മണിക്ക് പ്രദർശിപ്പിക്കും.
തിരുവനന്തപുരം: ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ച കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം നടത്തിയ സാമൂഹ്യ ആരോഗ്യ സർവ്വേ ലോക ശ്രദ്ധയാകർഷിക്കുന്നു.
കൊച്ചി: 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ സംയോജിത അറ്റാദായം അറു ശതമാനം വളര്‍ച്ചയോടെ 4031 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 3819 കോടി രൂപയായിരുന്നു.
കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് 2021-22 സാമ്പത്തിക വര്‍ഷം മികച്ച വളര്‍ച്ച നേടി. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 25.29 ശതമാനവും വാര്‍ഷിക അറ്റാദായത്തില്‍ 45 ശതമാനവും വളര്‍ച്ച കൈവരിച്ചു.
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻ്റർമീഡിയ ഫുട്ബാൾ, ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ലോഗോ പ്രകാശനം ചെയ്തു.