കൊച്ചി: പുതിയ ബിസിനസ് പരിരക്ഷയുടെ കാര്യത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ 42.3 ശതമാനം വളര്‍ച്ച കൈവരിച്ചു. 4.8 ട്രില്യണ്‍ പുതിയ ബിസിനസ് പരിരക്ഷയാണ് 2023 സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഇതേ കാലയളവിലെ കണക്കുകള്‍ പ്രകാരം 15.7 ശതമാനം വിപണി വിഹിതവുമായി സ്വകാര്യ മേഖലയിലെ മുന്‍നിര സ്ഥാനവും കമ്പനിക്കുണ്ട്.
പുതിയ ബിസിനസിന്‍റെ കാര്യത്തില്‍ 25.1 ശതമാനം വാര്‍ഷിക വളര്‍ച്ചയാണു തങ്ങള്‍ കൈവരിച്ചതെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍ എസ് കണ്ണന്‍ പറഞ്ഞു. രാജ്യത്ത് ആവശ്യമായ നിലയില്‍ എത്തിയിട്ടില്ലാത്ത ആനുവിറ്റി, പരിരക്ഷാ പദ്ധതികളിലാണു തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബിസിനസിന്‍റെ മൂല്യം 25.1 ശതമാനം വര്‍ധനവോടെ 10.92 ബില്യണി ല്‍ എത്തി. റെഗുലേറ്ററി ആവശ്യകതേക്കാള്‍ വളരെ ഉയര്‍ന്നതായ 200 ശതമാനത്തിലേറെയുള്ള സോള്‍വെന്‍സി നിരക്ക് കമ്പനിക്ക് ഏറെ ഗുണകരമായ സ്ഥിതിയാണു പ്രദാനം ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ പരിരക്ഷയുടെ കാര്യത്തില്‍ മുന്‍നിരക്കാരെന്ന സ്ഥാനം നിലനിര്‍ത്താനും ഇതു സഹായകമായിട്ടുണ്ട്.