കൊടുങ്ങല്ലൂർ: എസ്എൻഡിപിയോഗം കൊടുങ്ങലൂർ യൂണിയൻ
ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് പൂക്കൾ കൊണ്ട് ഒരുക്കിയ ശ്രീനാരായണ ഗുരുവിന്റെ ഛായ ചിത്രത്തിന് ലോക റെക്കോഡ് ലഭിച്ചു.
പ്രശസ്ത കലാകാരൻ ഡാവിൻചി സുരേഷിന്റെ ആശയവും ആവിഷ്ക്കാരവുമാണ് ഈ ലോക ശ്രദ്ധ നേടിയ ഈ കലാസൃഷ്ടി.
60 അടി വലിപ്പം ഉണ്ടായിരുന്നു പൂക്കളില്‍ തീര്‍ത്ത ഈ ശ്രീനാരായണഗുരുദേവ പൂ ചിത്രത്തിന് .
വിദേശത്തേക്ക് പോകുന്ന ഡാവിൻചി സുരേഷിന്റെ വസതിയിലെത്തി ഇന്ന് എസ്എൻഡിപിയോഗം കൊടുങ്ങലൂർ യൂണിയൻ ഭാരവാഹികൾ ലോക റെകോഡ് ഡാവിൻചി സുരേഷിന് കൈമാറി. ചടങ്ങ് ഹൃദ്യമായ ഒരു യാത്രയപ്പ് സമ്മേളനമായി മാറി.
ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് ഏകദ്ദേശം ഒരു ടൺ പൂക്കള്‍ സംഭാവനയായി നല്‍കിയത്.
കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ മുഹമ്മദ്നസീര്‍(ബാബു) മൂന്ന് ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി. കണ്ണകി ഫ്ലവേഴ്സ്, കേബീസ് ദർബാർ ഉടമകളെയും മീഡിയാ പാട്ട്ണറായ ചാനൽ മലയാളം കമ്പനിയെയും യു ആർ എഫ് റേക്കോഡ് ഫോറം പ്രത്യേക സർട്ടിഫിക്കറ്റുകൾ നല്കി ആദരിച്ചു.
അനുമോദന സമ്മേളനം എസ് എൻ സി പിയോഗം കൗൺസിലറും വനിതാ സംഘം സംസ്ഥാന ചെയർ പേഴ്സണുമായ ഷീബ വേണുഗോപാൽ ഉത്ഘാടനം ചെയ്തു.
യോഗം കൗൺസിലറും സംഘാടക സമതിയുടെ പ്രോഗ്രാം കോഡിനേറ്ററുമായ ബേബി റാം അദ്ധ്യക്ഷത വഹിച്ചു.
യോഗം കൗൺസിലർ പി.കെ.പ്രസന്നൻ മുഖ്യ പ്രഭാക്ഷണം നടത്തി. യൂണിയൻ സെകട്ടറി പി.കെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞ അനുമോദന സമ്മേളത്തിൽ യോഗം ഡയറകാർ ബോർഡ് അംഗം ഡിൽഷൻ കൊട്ടെക്കാട്ട്, എം.കെ. തിലകൻ , കെ.ജി.ഉണ്ണികൃഷ്ണൻ , ദിനിൽ മാധവൻ, ജോളി ഡിൽഷൻ, ജയാ രാജൻ, സുലേഖാ അനിരുദ്ധൻ, എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജയലക്ഷ്മി ടീച്ചർ നന്ദി പറഞ്ഞു.