November 23, 2024

Login to your account

Username *
Password *
Remember Me

ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജിക്ക് സ്നേഹഭവനമൊരുങ്ങുന്നു

Sneha Bhavan is being prepared for Raj under the leadership of Lions Club Sneha Bhavan is being prepared for Raj under the leadership of Lions Club
തൃശൂർ: മഴയൊന്നു കനക്കുമ്പോൾ രാജിയുടെ മനസിലും ഭയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടും. സുരക്ഷിതത്വം ഒട്ടുമില്ലാത്ത ഒരു കൂരയ്ക്ക് ചുവട്ടിൽ പറക്കമുറ്റാത്ത മകളെയുംകൊണ്ട് കഴിഞ്ഞിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു രാജിക്ക്. നാലുകാലുകളിൽ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിനു താഴെ അന്തിയുറങ്ങിയ ആ ദിവസങ്ങളെ ഒരു ദുഃസ്വപ്നം പോലെ മറക്കാൻ ശ്രമിക്കുകയാണ് രാജിയിപ്പോൾ. എടവിലങ്ങ് വടശ്ശേരി ശശിയുടെ മകൾ രാജിയുടെ ഒരു വീടെന്ന സ്വപ്നത്തിന്‌ പിന്തുണയുമായി ലയൺസ്‌ ക്ലബ്ബ് രംഗത്തെത്തി. മണപ്പുറം ഫൗണ്ടേഷന്റെയും എസ് എൻ പുരം ലയൺസ്‌ ക്ലബ്ബിന്റെയും നേതൃത്വത്തിൽ രാജിക്ക് സ്നേഹഭവനം ഒരുങ്ങുകയാണ്. വീടിന്റെ തറക്കലിടൽ കർമ്മം ലയൺസ്‌ ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ സുഷമ നന്ദകുമാർ നിർവഹിച്ചു. എസ് എൻ പുരം ലയൺസ്‌ ക്ലബ്ബ് പ്രസിഡന്റ് ജയന്തി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ നിർദ്ധനർക്കും വിധവകൾക്കുമായി നടത്തുന്ന 'ഹോം ഫോർ ഹോം ലെസ്സ്' പദ്ധതിയുടെ ഭാഗമായാണ് ലയൺസ്‌ ക്ലബ്ബ് വീട് നിർമിച്ചു നൽകുന്നത്. കൂടാതെ വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വിതരണം, വനിതകൾക്കായുള്ള സ്വയംതൊഴിൽ പരിശീലനം തുടങ്ങി നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളാണ് ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.
ചടങ്ങിൽ ഹോം ഫോർ ഹോം ലെസ്സ് പദ്ധതിയുടെ കോർഡിനേറ്റർ രാമനുണ്ണി, ലയൺസ്‌ ക്ലബ്ബ് ചീഫ് പിആർഒയും ഡിസ്ട്രിക്ട് കോർഡിനേറ്ററുമായ കെ എം അഷ്‌റഫ്, ഏരിയ ലീഡർ വിൻസൺ ഇലഞ്ചിക്കൽ, റീജിയണൽ ചെയർപേഴ്സൺ കബീർ, മേഖലാ ചെയർപേഴ്സൺ സജിൻ ആർ കൃഷ്ണൻ, വാർഡ് മെമ്പർ വിഷ്ണു എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് ഭാരവാഹികളായ ഷാനി സജിൻ, രവീന്ദ്രൻ, ദിലീപ്, സുനിൽ പി മേനോൻ, അനിൽകുമാർ, ശ്രീരേഖ, ട്രഷറർ ധന്യ കെ ബിനോയ്‌ എന്നിവർ സംബന്ധിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.