November 24, 2024

Login to your account

Username *
Password *
Remember Me

നിഷ് രജതജൂബിലി ആഘോഷത്തിന് സമാപനം

Nish Silver Jubilee celebrations conclude Nish Silver Jubilee celebrations conclude
ഭിന്നശേഷി സേവനരംഗത്ത്  മികവ് തെളിയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ (നിഷ്) രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി മേഖലയിലെ സവിശേഷ സ്വഭാവമുള്ള സർവകലാശാലയാക്കി നിഷിനെ ഉയർത്തുമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി മേഖലയിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ഇതര സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നെറ്റ്‌വർക്ക് രൂപീകരിക്കുമെന്നും ഇതുവഴി ഭിന്നശേഷി പുനരധിവാസ മേഖലയിൽ കേരളം രാജ്യത്തിന് മാതൃകയാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിഷിന്റെ 25 വർഷത്തെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിപാദിക്കുന്ന സ്മരണികയും വിവിധ വിഷയങ്ങളിൽ നിഷ് തയാറാക്കിയ പുസ്തകങ്ങളും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. നിഷിലെ മുൻകാല ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർഥികളിൽ ഉന്നത വിജയം നേടിയവർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
നൂതന സംവിധാനങ്ങളോടു കൂടിയ കേൾവി പരിശോധനാ ക്ലിനിക്കുകൾ, ഓട്ടിസം, ലേണിംഗ് ഡിസെബിലിറ്റി ക്ലിനിക്കുകൾ, മികവുറ്റ ഏർലി ഇന്റർവെൻഷൻ പ്രോഗ്രാമുകൾ, സ്പീച്ച് തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി, കൗൺസിലിംഗ്, സോഷ്യൽ വർക്ക് തുടങ്ങി നിരവധി സൗകര്യങ്ങൾ നിഷിലുണ്ട്. ഭിന്നശേഷി  സൗഹൃദമായ ക്യാമ്പസ് സൗകര്യങ്ങളും, വിവരസാങ്കേതികവിദ്യയുടെ ലഭ്യതയും നിഷ്ന്റെ സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കുന്നു. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ നീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  റാണി ജോർജ്ജ്, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ എം. അഞ്ജന, പ്രിൻസിപ്പാൾ ഡോ. സുജ. കെ. കുന്നത്ത്  തുടങ്ങിയവരും പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.