തൃശൂര്‍: ഷാജിയുടെ ലോകത്ത് ശബ്ദങ്ങള്‍ക്കു പരിമിതിയുണ്ടായിരുന്നു. ശബ്ദസൗകുമാര്യം കൊണ്ട് വിസ്മയം തീര്‍ക്കുന്ന പലതും തിരുപ്പഴഞ്ചേരി കോളനിയിലെ ഷാജിക്ക് അവ്യക്തമായിരുന്നു. കുട്ടികാലം മുതല്‍ക്കേ കേള്‍വിപരിമിധി ഉണ്ടായിരുന്ന ഷാജിക്ക് മണപ്പുറം ഫൗണ്ടേഷന്റെ സഹായഹസ്തത്താല്‍ ഇപ്പോള്‍ എല്ലാം വ്യക്തമായി കേള്‍ക്കാം. ഇഷ്ട്ടമുള്ള ഗാനം കേള്‍ക്കാം, സിനിമ കാണാം. ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായിയാണ് മണപ്പുറം ഫൗണ്ടേഷന്‍ ഷാജിക്കു നല്‍കിയത്. മണപ്പുറം ഹെഡ്ഓഫീസില്‍ നടന്ന ചടങ്ങില്‍ മാനേജിങ് ട്രസ്റ്റി വി. പി. നന്ദകുമാര്‍ ഷാജിക്ക് ശ്രവണ സഹായി കൈമാറി.
ഷാജി നേരിടുന്ന കേള്‍വിപരിമിതിയുടെ അവസ്ഥ സൂചിപ്പിച്ച് വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഡി. ഷിനിത അപേക്ഷ നല്‍കിയതിനെ തുടര്‍ന്നാണ് മണപ്പുറം ഫൗണ്ടേഷന്റെ സഹായം ഷാജിയെ തേടിയെത്തിയത്. മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ തിരുപ്പഴഞ്ചേരി കോളനിയില്‍ പുരോഗമിക്കുന്ന ഭവന പദ്ധതിയായ 'സായൂജ്യം' പദ്ധതിയുടെ ഗുണഭോക്താക്കള്‍ കൂടിയാണ് ഷാജി-സുജ ദമ്പതികള്‍. പദ്ധതിക്കു കീഴില്‍ കോളനി കേന്ദ്രീകരിച്ച് പതിമൂന്നോളം പുതിയ വീടുകളും മൂന്ന് വീടുകളുടെ അറ്റകുറ്റപ്പണികളും നടക്കുന്നുണ്ട്.
ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ്, ജനറല്‍ മാനേജര്‍ ജോര്‍ജ് മോറേലി, ചീഫ് മാനേജര്‍ ട്രീസ സെബാസ്റ്റ്യന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ഡി. ഷിനിത, വാര്‍ഡ് മെമ്പര്‍ ഷിഹാബ് എന്നിവര്‍ പങ്കെടുത്തു.