തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാരെ പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവ്. ജീവനക്കാരുടെ സ്ഥലംമാറ്റം സുതാര്യവും പരാതിരഹിതവുമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്ക് നിശ്ചിത കാലയളവിലേക്കു മാത്രമാണ് ഇളവ് അനുവദിച്ചിരുന്നത്. എന്നാൽ, ഈ കാലയളവിനുശേഷം ഇത്തരം കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്ന ആവശ്യം പരിഗണിച്ചാണ് ഉത്തരവ്.

അഞ്ചുവർഷം കഴിഞ്ഞ് സ്ഥലംമാറ്റുമെങ്കിൽത്തന്നെ സമീപ ഓഫീസുകളിലേക്കായിരിക്കണം. അച്ചടക്കനടപടി, വിജിലൻസ് അന്വേഷണം, ക്രിമിനൽ കേസ് എന്നിവയിൽ ഉൾപ്പെട്ടാൽ ഈ ആനുകൂല്യ വ്യവസ്ഥ വകുപ്പുകൾക്ക് പുനഃപരിശോധിക്കാം.