എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15 നകമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വ്യക്തമാക്കി. മൂല്യ നിർണയം മെയ് 12 മുതൽ 27 വരെയാണ്.മൂല്യനിർണയത്തുക വർധിപ്പിക്കണമെന്ന ആവശ്യം സർക്കാരിന്റെ സജീവ പരിഗണനയിൽ ആണെന്ന് മന്ത്രി വ്യക്തമാക്കി.
എയിഡഡ് മേഖല പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രധാന ധാരയാണ്. അധ്യാപകർക്ക് ശമ്പളം നൽകുന്നത് സർക്കാർ ആണ്. എയിഡഡ് വിദ്യാലയങ്ങളുടെ നീതിയുക്തവും നിയമപരവുമായ ആവശ്യങ്ങളോട് ചില ഉദ്യോഗസ്ഥർ പുറംതിരിഞ്ഞു നിൽക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പരാതികൾ കൃത്യമായി പരിശോധിക്കും. നിയമപരവും ന്യായവുമായ ആവശ്യങ്ങളും അപേക്ഷകളും സമയബന്ധിതമായി നടപ്പാക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം.
ഓഫീസുകളിലെ ഫയൽ നീക്കം സംബന്ധിച്ച് കൃത്യമായ പരിശോധന ഉണ്ടാകും. ഇക്കാര്യത്തിൽ വിജിലൻസ് കാര്യക്ഷമമായി ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി.