പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മോജിൽ പ്രൊഫൈൽ ആരംഭിക്കുകയും ഇൻട്രൊഡക്ഷൻ, നിപുണത, റാംപ് വാക്ക് എന്നിവയടങ്ങുന്ന മൂന്ന് ഷോർട്ട് വീഡിയോകൾ അപ്‌ലോഡ് ചെയ്യണം
കൊച്ചി: ഫെബ്രുവരി 16, 2022 : ഫെമിന മിസ് ഇന്ത്യ മത്‌സരത്തിൽ പങ്കെടുക്കാനും മത്സരാർത്ഥികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നു ഇതിനായി മിസ് ഇന്ത്യ ഓർഗനൈസേഷൻ ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വീഡിയോ ആപ്പായ മോജുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. മോജ് ആപ്പിലൂടെ മാത്രം നിർദ്ദിഷ്ട ഓഡിഷൻ വീഡിയോ പങ്കുവെച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവരിൽ നിന്നാണ് സംസ്ഥാനതല മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ബ്യൂട്ടി അംബാസഡർമാരെ തേടി മിസ് ഇന്ത്യ ഓർഗനൈസേഷൻ അതിന്റെ സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയ സ്‌പേസിലേക്ക് വ്യാപിപ്പിക്കുകയാണ്. വി എൽ സി സി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യുവത്വത്തെ ശാക്തീകരിക്കുന്നതിനും അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലേക്ക് മികച്ച ഇന്ത്യൻ പ്രതിഭകളെ തെരഞ്ഞെടുത്ത് അയക്കുക എന്ന കാഴ്ചപ്പാടിൽ വിഭാവനം ചെയ്യപ്പെട്ടതുമാണ്. ഇത് രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്. 2022 ഫെബ്രുവരി 14 മുതൽ ആരംഭിച്ച മത്സരത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നും ഓരോ പ്രതിനിധിയും ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥിയുമുൾപ്പെടെ ആകെ 31 മത്സരാർഥികളാകും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.
മത്സരത്തിൽ പങ്കെടുക്കാൻ, മോജ് (Moj) ആപ്പ് ഡൗൺലോഡ് ചെയ്ത് , ഒരു പ്രൊഫൈൽ സൃഷ്‌ടിച്ച് ഇൻട്രൊഡക്ഷൻ, ടാലന്റ് ഷോകേസും റാമ്പ്‌വാക്കും ഉൾപ്പെടുന്ന മൂന്ന് ഓഡിഷൻ വീഡിയോകൾ അപ്‌ലോഡ് ചെയ്യണം. ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അപേക്ഷകർ www.missindia.com-ൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.