സംസ്ഥാനത്തെ 211 ഗവർമെന്റ്, എയിഡഡ് സ്‌കൂളുകളിൽ കിച്ചൻ കം സ്റ്റോർ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി അലോട്ട് ചെയ്ത തുകയിൽ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി രൂപ ഇക്കൊല്ലം വിനിയോഗിക്കാൻ അനുമതി. കഴിഞ്ഞ വർഷം 211 സ്‌കൂളുകളിൽ (ഗവൺമെന്റ് & എയിഡഡ്) കിച്ചൻ കം സ്റ്റോർ യൂണിറ്റുകൾ നിർമ്മിക്കുന്നതിനായി 137.66 കോടി രൂപ അലോട്ട് ചെയ്തിരുന്നു.
ഈ തുക കഴിഞ്ഞവർഷം അവസാനം അലോട്ട് ചെയ്ത് വന്നതിനാൽ മിക്ക സ്‌കൂളുകൾക്കും മാറാൻ കഴിഞ്ഞിട്ടില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത 124.71 കോടി രൂപ ഇക്കൊല്ലം
വിനിയോഗിക്കാൻ റീ അലോട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി . ശിവൻകുട്ടി നിർദേശം നൽകി.
ഇതിന് പിന്നാലെ തുക മുൻകൂറായി മാറി റ്റി.എസ്.ബി. അക്കൗണ്ടിൽ താൽക്കാലികമായി നിക്ഷേപിച്ച് അതുപയോഗിച്ച് ഈ നിർമ്മാണ പ്രവർത്തനം നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.ഈ മാർച്ച് 31നകം ഇക്കാര്യം പൂർത്തീകരിക്കണം.
മുൻകൂറായി തുക മാറുന്നതിനാൽ ബില്ലുകൾ ട്രഷറിയിൽ നിന്ന് നിരസിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് കത്ത് നൽകാൻ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി.