ബെംഗളുരു: പ്രീമിയര്‍ ബാഡ്മിഡന്‍ ലീഗ് നാലാം സീസണിലെ ബുധനാഴ്ച നടന്ന മത്സരത്തില്‍ പിവി സിന്ധുവിന്റെ ഹൈദരാബാദ് ഹണ്ടേഴ്‌സ് ദില്ലി ഡാഷേഴ്‌സിനോട് തോറ്റു. 4-3 എന്ന നിലയിലായിരുന്നു ദില്ലിയുടെ ജയം. മത്സരത്തില്‍ പിവി സിന്ധു ജയിച്ചെങ്കിലും ടീമിന് ജയം നേടാനായില്ല. നേരത്തെതന്നെ സെമിയില്‍ കടന്നതിനാല്‍ ഹൈദരാബാദിനെ മത്സരഫലം ബാധിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ഇനി മോര്‍ക്കല്‍ ബ്രദേഴ്‌സ് ഇല്ല... മോര്‍നെയ്ക്ക് പിന്നാലെ ആല്‍ബിയും മതിയാക്കി മലയാളിതാരം എച്ച്എസ് പ്രണോയിയുടെ വിജയത്തോടെയാണ് ദില്ലി തുടങ്ങിയത്. പ്രണോയി ഹൈദരാബാദിന്റെ രാഹുല്‍ യാദവിനെ 15-10, 9-15, 15-12 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. പിന്നീട് നടന്ന പുരുഷ ഡബിള്‍സിലും ജയം ദില്ലിക്കൊപ്പം നിന്നു. ബി ചായ്, ജോങിത് സഖ്യം അരുണ്‍ ജോര്‍ജ്, ബോദിന്‍ ഇസ്ര സഖ്യത്തെ 8-15, 15-9, 15-8 എന്ന സ്‌കോറിനാണ് വീഴ്ത്തിയത്.