December 21, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരോസിന്റെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റുന്നു. എന്നാല്‍, കോച്ച് ലൂയിസ് മാറ്റോസ് ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ധീരജ് ഐ ലീഗില്‍ കളിച്ച് വളരാനുണ്ടെന്നും യൂറോപ്പില്‍ കളിക്കാന്‍ സമയമായിട്ടില്ലെന്നുമാണ് കോച്ചിന്റെ അഭിപ്രായം. പതിനേഴുകാരനായ ധീരജ് സ്‌കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സിന്റെയും ചാള്‍ട്ടന്‍ അത്‌ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.




ദില്ലി: സംയുക്ത തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ ദേശീയ പണിമുടക്ക്  അർദ്ധരാത്രി മുതൽ ആരംഭിക്കും. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിച്ചില്ല, വർദ്ധിച്ചുവരുന്ന വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, ജിഎസ്ടിയെത്തുടർന്ന് ചെറുകിട മേഖലയ്ക്കുണ്ടായ തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. റെയിൽവെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോ - ടാക്സി തൊഴിലാളികള്‍ കേന്ദ്ര -സംസ്ഥാന ജീവനക്കാർ, ബാങ്കിംഗ്- ഇൻഷുറൻസ് മേഖല, ബിഎസ്എൻഎൽ ജീവനക്കാർ തുടങ്ങിയവർ പണിമുടക്കില്‍ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 48 മണിക്കൂർ ഗ്രാമീൺ ബന്ദിന് കിസാൻ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.ശബരിമല വിഷയത്തെ തുടർന്ന് സംസ്ഥാനത്ത് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹർത്താലുകൾക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ പണിമുടക്ക് ഹർത്താലിന് സമാനമായി മാറാനാണ് സാധ്യത. പാൽ, പത്രം, ആശുപത്രി, ടൂറിസം മേഖലകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.




കെയ്‌റോ: ഈജിപ്തിലെ പ്രശസ്തമായ ഗിസാ പിരമിഡുകള്‍ക്ക് സമീപത്ത് വന്‍ സ്‌ഫോടനം. ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ്സാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ മൂന്ന് വിനോദ സഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡും കൊല്ലപ്പെട്ടു. വിയറ്റ്‌നാമില്‍ നിന്നുളളവരാണ് കൊല്ലപ്പെട്ട വിനോദ സഞ്ചാരികള്‍. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. റോഡിന് സമീപത്തുളള മതിലിനരികില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു ബസ് കടന്ന് പോകവേ പൊട്ടിത്തെറിക്കുകയായിരുന്നു. ബസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ വിനോദ സഞ്ചാരികളും വിയറ്റ്‌നാമില്‍ നിന്നുളളവരാണ്. ബസ് ഡ്രൈവര്‍ ഈജിപ്ത് സ്വദേശിയാണ്.


ദില്ലി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ ആക്രമങ്ങളിൽ കേന്ദ്രം ഇടപെടുന്നു. ശബരിമല കർമസമിതി ആഹ്വാനം ഹർത്താലിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ സംഘർഷങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി.

ഹർത്താലിന് ശേഷവും അക്രസംഭവങ്ങൾ തുടരുകയാണ്. വിവിധയിടങ്ങളിൽ ബിജെപി-സിപിഎം പ്രവർത്തകർ നേർക്കുനേർ ഏറ്റമുട്ടുന്നത് സാഹചര്യം വഷളാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് രാജ്നാഥ് സിംഗ് നിർദ്ദേശം നൽകി.ശബരിമല യുവതി പ്രവേശത്തെക്കുറിച്ചും ഇതിനെ തുടർന്ന് കേരളത്തിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചും കേരളാ എംപിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കണ്ട് പരാതി നൽകിയിരുന്നു.

ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീകൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സംഭവത്തെക്കുറിച്ച് എൻഐഎ അന്വേഷണം നടത്തണമെന്നുമാണ് വി മുരളീധരൻ എംപി ആവശ്യപ്പെട്ടത്.


കോട്ടയം: കോട്ടയത്ത് പാത്താമുട്ടത്തെ സംഘര്‍ഷം പരിഹരിക്കുവാന്‍ ധാരണയായി. പള്ളിയില്‍ കഴിയുന്നവര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങാന്‍ ധാരണയായി. കരോള്‍ സംഘത്തെ ആക്രമിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും.

കോട്ടയം കളക്ടര്‍ വിളിച്ച സമാധാന യോഗത്തിലാണ് തീരുമാനം. യോഗത്തിലെ തീരുമാനങ്ങളോട് സഹകരിക്കുമെന്ന് സിപിഐഎം അറിയിച്ചു.

 

തിരുഃ ഇന്ത്യൻ ഹോക്കി ടീമിലെ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷിന് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു, ഏത്‌ തസ്തികയിൽ നിയമനം നൽകണമെന്ന കാര്യം മന്ത്രിസഭയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ശ്രീജേഷിന്‍റെ പ്രകടനം നിർണായകമായി.

ഡൽഹി: പാക്കിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ഇന്ത്യ നിരസിച്ചു. സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും പാക്കിസ്ഥാൻ ആതിഥ്യം അരുളുന്ന ഉച്ചകോടിയിൽ നിന്നും പിൻമാറി.

ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി.പാക്കിസ്ഥാനിൽ ഭീകര പ്രവർത്തനങ്ങൾ നിർത്തുന്നതുവരെ ചർച്ചകൾ ഒന്നും ഉണ്ടാകില്ലെന്നും സാർക്ക് രാജ്യങ്ങളിൽ ഞങ്ങൾ പങ്കെടുക്കില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. പാക്കിസ്‌താൻ ആതിഥ്യം നൽകുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികമായി ക്ഷണിക്കുമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈജിപ്തില്‍ പിരമിഡുകള്‍ക്കിടയില്‍ പര്യവേഷകര്‍ കണ്ടെത്തിയത് 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം. കെയ്‌റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി വിശേഷിപ്പിച്ചത്.

ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് ഇതെന്ന് പര്യവേഷകര്‍ അറിയിച്ചു. അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ് കല്ലറ. ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ശവകല്ലറ കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുണ്ട്.

നവംബര്‍ എട്ടിനായിരുന്നു സംഭവം. ഓസ്‌ട്രേലിയയിലെ ദെവോന്‍പോര്‍ട്ടില്‍ നിന്ന് കിങ് ദ്വീപിലേക്ക് പോയ ഒരാള്‍ക്ക്‌ മാത്രം സഞ്ചരിക്കാവുന്ന വിമാനമാണ്‌ ദിശമാറി സഞ്ചരിച്ചത്. കോക്പിറ്റിലുണ്ടായിരുന്ന പൈലറ്റ് ഉറങ്ങിയതിനെ തുടർന്ന് വിമാനം കുറേ നേരത്തേക്ക് അപ്രത്യക്ഷമായി. ഒടുവില്‍ ലക്ഷ്യ സ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ലാന്‍ഡ് ചെയ്തു.

പൈലറ്റ് വിമാനം 50 കിലോമീറ്റര്‍ അകലെ സുരക്ഷിതമായി എങ്ങനെ ഇറക്കി എന്നതിനെക്കുറിച്ച് അധികൃതര്‍ വ്യക്തത വരുത്തിയിട്ടില്ല. സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിങ് ദ്വീപിലേക്കുള്ള ഒരു വിമാനം അപകടത്തില്‍പ്പെട്ട് അഞ്ചു പേര്‍ മരിച്ചിരുന്നു.

വാഷിങ്ടണിലെ ചില്‍ഡ്രന്‍സ് നാഷണല്‍ ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ ക്രിസ്മസ് സമ്മാനവുമായി സന്ദര്‍ശിക്കാന്‍ എത്തിയത് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമ്മാനങ്ങള്‍ നിറച്ച സഞ്ചി തോളില്‍ തൂക്കി ക്രിസ്മസ് തൊപ്പിയും അണിഞ്ഞ് ആശുപത്രിയില്‍ എത്തിയ ഒബാമയെ കണ്ട കുട്ടികള്‍ ആദ്യമൊന്നു ഞെട്ടി.

പിന്നീട് കുട്ടികളുടെ കൂടെ ഒരുപാടു നേരം ചിലവഴിക്കുകയും സ്‌നേഹം അറിയിക്കുകയും അവര്‍ക്കായി കരുതിയ സമ്മാനങ്ങള്‍ സ്‌നേഹപൂര്‍വ്വം അദ്ദേഹം കൈമാറുകയും ചെയ്തു. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ തനിക്ക് രോഗികളായ കുട്ടികളുടെയും മാതാപിതാക്കളുടെയും അവസ്ഥ നന്നായി മനസിലാക്കുവാന്‍ കഴിഞ്ഞുവെന്നും, മിടുക്കരായ കുറെ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും കാണാന്‍ സാധിച്ചതില്‍ താന്‍ അതീവ സന്തുഷ്ടനാണെന്നും ഒബാമ ട്വീറ്റ് ചെയ്തു.

ഒബാമയുടെ സന്ദര്‍ശനത്തിന്റെ വീഡിയോ ആശുപത്രി അധികൃതരാണ് ട്വീറ്റ് ചെയ്തത്. ആ വീഡിയോ റീട്വീറ്റ് ചെയ്ത് ഒബാമ ആശുപത്രി ജീവനക്കാര്‍ക്കും അധികൃതര്‍ക്കും നന്ദി പറഞ്ഞു. പ്രതിഫലം ആഗ്രഹിക്കാതെ ആ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ സ്‌നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന നഴ്‌സുമാരും ജീവനക്കാരുമാണ് അവിടെ കണ്ട ഏറ്റവും നല്ല കാഴ്ചയെന്നും ഒബാമ പറയുന്നു. ഒബാമ കഴിഞ്ഞ ക്രിസ്മസ് കാലത്തും ഇതുപോലെ വാഷിങ്ടണിലെ ബോയ്‌സ് ആന്റ് ഗേള്‍സ് ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാന്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു.