April 02, 2025

Login to your account

Username *
Password *
Remember Me

വെസ്റ്റ്സൈഡ് കൊച്ചിയിലെ സാന്നിധ്യം വിപുലമാക്കുന്നു

West Side expands its presence in Kochi West Side expands its presence in Kochi
ടാറ്റാ സ്ഥാപനമായ ട്രെന്‍റ് ലിമിറ്റഡിന്‍റെ ഭാഗമായ വെസ്റ്റ്സൈഡിന്‍റെ ഇന്ത്യയിലെ 187-ാമത് സ്റ്റോര്‍ എസ്പറാസ മാളില്‍ തുറന്നു
കൊച്ചി: ടാറ്റാ ഗ്രൂപ്പ് സ്ഥാപനമായ ട്രെന്‍റ് ലിമിറ്റഡിന്‍റെ ഭാഗമായ വെസ്റ്റ്സൈഡ് തങ്ങളുടെ ഇന്ത്യയിലെ 187-മത് സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു. കാക്കനാട് ചിറ്റേത്തുകരയില്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലുള്ള എസ്പറാസ മാളിലാണ് വെസ്റ്റ്സൈഡ് ഷോറൂം ആരംഭിച്ചത്. സ്റ്റൈലിനെ വളരെ ലളിതമാക്കുന്ന വെസ്റ്റ്സൈഡ് ജോലി ചെയ്യാനും വാരാന്ത്യങ്ങള്‍ ആഘോഷിക്കുവാനും എല്ലാം അനുയോജ്യമായ ശേഖരങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഫാഷന്‍റേയും മൂല്യത്തിന്‍റേയും കാര്യത്തില്‍ വിശ്വസനീയതയുമായി എത്തുന്ന പുതിയ സ്റ്റോറില്‍ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും പാദരക്ഷകളും സൗന്ദര്യ വര്‍ധക വസ്തുക്കളുമെല്ലാം ഒരേ കുടക്കീഴില്‍ അണി നിരത്തിയിരിക്കുകയാണ്.
ആധുനീകവും കാലോചിതവുമായ ഫാഷന്‍ ബ്രാന്‍ഡുകള്‍ മികച്ച മൂല്യത്തോടെ അവതരിപ്പിച്ച് ഉന്നതമായ റീട്ടെയില്‍ അനുഭൂതി നല്‍കുന്ന വെസ്റ്റ്സൈഡ് ബ്രാന്‍ഡ് കാഴ്ചപ്പാട് പുതിയ സ്റ്റോറിലും പ്രതിഫലിക്കുന്നുണ്ട്. ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഫാഷനുകളുമായി എല്ലാ വെള്ളിയാഴ്ചകളിലും പുതുമ അവതരിപ്പിക്കുന്ന രീതിയാണ് വെസ്റ്റ്സൈഡിന്‍റേത്. തടസമില്ലാത്ത ഷോപിങ് അനുഭൂതി നല്‍കുന്നതും പുതിയ പ്രവണതകള്‍ അവതരിപ്പിക്കുന്നതുമാണ് 20,365 ചതുരശ്ര അടിയിലുള്ള ഈ ആധുനിക സ്റ്റോര്‍.
വനിതകള്‍ക്ക് പ്രിയപ്പെട്ട ഫാഷന്‍ ലേബലുകള്‍ ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കുകയാണിവിടെ. ഫാഷനെ കുറിച്ച് തീഷ്ണമായ ചിന്താഗതികള്‍ ഉള്ള പാര്‍ട്ടി -ഗ്ലാമര്‍ പ്രിയപ്പെട്ടതായുള്ള യുവതികള്‍ക്ക് വേണ്ടി ‘നുഓണ്‍' അവതരിപ്പിച്ചിരിക്കുന്നു. സോഷ്യല്‍ ജനറേഷനുമായി മുന്നോട്ടു പോകുന്ന യുവത്വത്തെയാണ് ബ്രാന്‍ഡ് പ്രതിഫലിപ്പിക്കുന്നത്. സ്മാര്‍ട്ട് വനിതാ കാഷ്വലുകള്‍ക്കായി നോക്കുകയാണെങ്കില്‍ ‘എല്‍.ഒ.വി.’ തന്നെയാണ് അതിനുള്ള ഉത്തരം. അംഗലാവണ്യമുള്ള വനിതകള്‍ക്കായുള്ള സുഖപ്രദമായ സ്മാര്‍ട്ട് കാഷ്വലുകളാണ് 'ജിയ' ശേഖരം. ആത്മവിശ്വാസത്തോടെ ജോലി സമയത്തു ധരിക്കാനായാണ് 'വാര്‍ഡ്റോബ്’ അവതരിപ്പിക്കുന്നത്. കാഷ്വലുകള്‍ മുതല്‍ ഫ്യൂഷന്‍ വരെ എല്ലാം ഇവിടെ അവതരിപ്പിക്കുന്നുണ്ട്.
വെസ്റ്റ്സൈഡിന്‍റെ ഇന്ത്യന്‍ വസ്ത്രങ്ങളും ഇതേ രീതിയില്‍ തന്നെ ആകര്‍ഷകവും ഫാഷനോടു കൂടിയതുമാണ്. എല്ലാ ദിവസത്തേക്കുമായി വൈവിധ്യമാര്‍ന്നതും ആധുനീകവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന ശേഖരമാണ് 'ഉത്സ’. സമകാലികവും ക്രിയാത്മകവുമായ വസ്ത്ര ശേഖരമാണ് 'ബോംബെ പൈസ്ലി'. പ്രത്യേക അവസരങ്ങളിലേക്കായുള്ള ആധുനീക ശേഖരമാണ് 'വാര്‍കി'ലൂടെ ലഭ്യമാക്കുന്നത്. ആധുനീകതയും ചാരുതയും നിറഞ്ഞു നില്‍ക്കുന്ന പ്രതിദിന പ്രീമിയം ശേഖരമാണ് 'സൂബ’യിലൂടെ എത്തുന്നത്.
പുരുഷന്‍മാര്‍ക്കു വേണ്ടിയും വെസ്റ്റ്സൈഡ് വിപുലമായ ശേഖരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൗകര്യപ്രദവും നഗരച്ഛായയുള്ളതുമായ വസ്ത്ര ശേഖരമാണ് ‘വേസ്'. പുത്തന്‍ ഫാഷനുകള്‍ ആദ്യമായി സ്വീകരിക്കുന്ന യുവാക്കള്‍ക്കായി എപ്പോഴും ട്രെന്‍ഡിയായ 'നുഓണ്‍ മെന്‍' അവതരിപ്പിച്ചിരിക്കുന്നു. റിലാക്സ്ഡ് അര്‍ബന്‍ വിഭാഗത്തില്‍ 'ഇ.ടിഎ.'യും അവതരിപ്പിക്കുന്നുണ്ട്.
വനിതകള്‍ക്കു മാത്രമല്ല, പുരുഷന്‍മാര്‍ക്കും വിപുലമായ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളാണ് ‘സ്റ്റുഡിയോ വെസ്റ്റി’ലൂടെ ലഭ്യമാക്കിയിരിക്കുന്നത്.
ഓരോ തവണയും ഷോപ്പു ചെയ്യുമ്പോള്‍ മികച്ച സേവനവും അതിവേഗ ഷോപിങ് അനുഭവവും ആസ്വദിക്കുവാന്‍ ക്ലബ്ബ് വെസ്റ്റ് അംഗത്വം സഹായകമാകും. ഒരു തവണ മാത്രം പണമടച്ച് പ്രതിവാര ഫാഷന്‍ കമ്യൂണിക്കേഷന്‍ ആസ്വദിക്കുകയും പ്രത്യേകമായ ജന്‍മദിന ഇളവുകള്‍ ആസ്വദിക്കുകയും ഇന്ത്യയില്‍ മുഴുവന്‍ എക്സ്ചേഞ്ച് നടത്തുകയും ചെയ്യാന്‍ ഇത് അവസരമൊരുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് westside.com സന്ദര്‍ശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025 - ഏപ്രിൽ 09 ന്‌

പ്രസിദ്ധമായ കരിക്കകം പൊങ്കാല 2025  - ഏപ്രിൽ 09 ന്‌

Mar 28, 2025 60 കേരളം Pothujanam

തിരുഃ (പസിദ്ധവു൦ം അതിപുരാതനവുമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷ്വേതത്തിലെ 2025 ലെ ഉത്സവമഹാമഹം ഏപ്രിൽ 03 മുതൽ 09 വരെ നടക്കും. വിശി ഷ്ടമായ പൂജകള്‍, അന്നദാന ...