തിരുവനന്തപുരം; കോരിച്ചൊരിയുന്ന മഴയത്തും ആവേശം ഒട്ടും കുറയ്ക്കാതെ കേരള കോൺഗ്രസ് (എം) പാർട്ടിയുടെ 58 ആം ജൻമദിനം ആഘോഷിച്ച് തലസ്ഥാന ജില്ല. പാർട്ടിയുടെ ജില്ലാ ആസ്ഥാനത്ത് ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കമായത്. തുടർന്ന് ജില്ലാ തലത്തിലും, നിയോജക മണ്ഡലം, മണ്ഡലം, വാർഡ് അടിസ്ഥാനത്തിലും നേതാക്കളും പ്രവർത്തകരും ആവേശപൂർവ്വമായി പതാകയുർത്തി ജൻമദിനാഘോഷത്തിൽ പങ്കാളികളായി.
ബാലരാമപുരത്ത് നടന്ന ജില്ലാതല പരിപാടി പാർട്ടി ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സി. ആർ. സുനു പതാക ഉയർത്തി ഉത്ഘാടനം ചെയ്തു. കോവളം നിയോജക മണ്ഡലം സെക്രട്ടറി വിജയമൂർത്തി, ഫോർജിയ റോബർട്ട്, സജിമോൻ, ബാലരാമപുരം കണ്ണൻ, ബാലരാമപുരം ജയൻ, ബാലരാമപുരം ജോയി, ജയൻ പി. ചാണി തുടങ്ങിയവർ പങ്കെടുത്തു.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പ്രസിഡന്റുമാരായ പീറ്റർ കുലാസ് ( തിരുവനന്തപുരം), വിജയകുമാർ (നേമം), മടത്തറ സജീവ് ( വാമനാപുരം), ഷാജി കൂതാളി ( പാറശാല), സതീശൻ മെച്ചേരി (നെടുമങ്ങാട്), ആരുമാനൂർക്കട ശശിയും (നെയ്യാറ്റിൻകര) നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർപേഴ്ൻ പ്രിയ സുരേഷും, മാറനല്ലൂർ അഗസ്റ്റിൻ (കാട്ടാക്കട), ഷംനാദ് (അരുവിക്കര), അനിൽകുമാർ( വട്ടിയൂർക്കാവ്), വിജയനും (കഴക്കൂട്ടം), ജില്ലാ സെക്രട്ടറി അഗസ്റ്റിൻ ജോണും, ജെറിയും ( വർക്കല) ജില്ലാ സെക്രട്ടറി വർക്കല സജീവും, എ.എം സാലി (ആറ്റിങ്ങൾ), പുഷകരൻ (ചിറയിൻകീഴ്) എന്നിവരുടെ നേതൃത്വത്തിൽ നിയോജക മണ്ഡല ആസ്ഥാനങ്ങളിൽ പതാക ഉയർത്തി മധുരം വിതരണം ചെയ്തു.
ജില്ലാ ഭാരവാഹികളായ ശാന്തകുമാർ, താന്നിവിള ശശിധരൻ, തുടങ്ങിയവരും വിവിധ മണ്ഡലങ്ങളിലെ പതാക ഉയർത്തലിന് നേതൃത്വം നൽകി.