May 21, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചതിനാല്‍ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൃശൂര്‍ ആതിരപ്പള്ളി വനമേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്‌സ് രോഗബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് څമുത്തൂറ്റ് ഓണ്‍ലൈന്‍چ വെബ് ആപ്ലിക്കേഷന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി.
കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ച് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ വ്യവസായ സംരംഭകരെ ആദരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വഴി കേരളം നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രകടന നിലവാര സൂചികകളിൽ പ്രഥമ ശ്രേണിയിൽ തന്നെ കേരളം ഇടംപിടിച്ചതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
കൊച്ചി: എന്‍കുര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ സബ്സിഡിയറിയായ ജെന്നോവ ബയോഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ എംആര്‍എന്‍എ വാക്സിന് അടിയന്തര ഉപയോഗത്തിനുള്ള ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു.
ഫിഷറീസ് ഡയറക്ടറേറ്റില്‍ മിന്നല്‍ പരിശോധന നടത്തിയ മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാനെ വരവേറ്റത് ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങള്‍.
കൊച്ചി: റിട്ടയര്‍മെന്‍റ് ബിസിനസ് വിഭാഗത്തില്‍ 29 ശതമാനം വളര്‍ച്ച നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്. 2021 സാമ്പത്തിക വര്‍ഷം 2,292 കോടി രൂപയായിരുന്ന ബിസിനസ് 2022 സാമ്പത്തിക വര്‍ഷം 2,956 കോടിയായി ഉയര്‍ന്നു. വിവിധ കാരണങ്ങളാല്‍ റിട്ടയര്‍മെന്‍റ് വിഭാഗം ആരോഗ്യകരമായ വളര്‍ച്ച കൈവരിച്ചതിനാല്‍ വിരമിച്ചതിന് ശേഷം പതിവ് വരുമാനം തേടുന്ന വ്യക്തികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. വിരമിച്ചവര്‍ക്ക് ഭാവി സുരക്ഷിതമാക്കാന്‍ ഏറ്റവും മികച്ചതാണ് ആന്വിറ്റി ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ വിരമിക്കുമ്പോഴുള്ള സാമ്പത്തിക സുരക്ഷിതത്വത്തിന്‍റെ ആവശ്യകത മനസിലാക്കി ഒരു നൂതന ആന്വിറ്റി ഉല്‍പ്പന്നമായ ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ കമ്പനി പുറത്തിറക്കിയിരുന്നു. പ്രൊഡക്റ്റ് ഓഫ് ദി ഇയര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്‍റെ റിട്ടയര്‍മെന്‍റ് ആന്‍ഡ് പെന്‍ഷന്‍ വിഭാഗത്തില്‍ പ്രോഡക്ട് ഓഫ് ദ ഇയര്‍ 2021 പുരസ്കാരവും ഐസിഐസിഐ പ്രൂ ഗ്യാരന്‍റീഡ് പെന്‍ഷന്‍ പ്ലാന്‍ നേടി പ്ലാന്‍ എടുത്ത സമയത്ത് നിശ്ചയിക്കുന്ന പലിശ നിരക്കില്‍ ഉറപ്പായ ആജീവനാന്ത പെന്‍ഷനാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്ഥിരവരുമാനങ്ങളുടെ പലിശ നിരക്കിലെ ഏതെങ്കിലും അസ്ഥിരത പെന്‍ഷന്‍ തുകയെ ബാധിക്കില്ലെന്നതും പ്രത്യേകതയാണ്. ജോയിന്‍റ് ലൈഫ് ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ കാലശേഷവും തന്‍റെ പങ്കാളിക്ക് സ്ഥിര വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. പ്രതിമാസം, ത്രൈമാസം, അര്‍ധവര്‍ഷം, പ്രതിവര്‍ഷം എന്നിങ്ങനെ നാല് വ്യത്യസ്ത പേഔട്ട് മോഡുകളിലാണ് പ്ലാന്‍ ലഭ്യമാവുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നൂതനമായ റിട്ടയര്‍മെന്‍റ് പ്ലാനുകളുടെ ഒരു ശ്രേണി ഉണ്ടന്നും അത് അവരെ വിരമിക്കലിന് ശേഷം സമ്മര്‍ദ രഹിതവുമായ ജീവിതം നയിക്കാന്‍ സഹായിക്കുമെന്നും ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.
മാഞ്ചസ്റ്റര്‍: പുത്തന്‍ പ്രതീക്ഷകളുമായി വരുന്ന സീസണിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലനം തുടങ്ങി.
കൊച്ചി: ആക്സിസ് ബാങ്ക് ടേബിള്‍ റിസര്‍വേഷന്‍, ഫുഡ് ഡിസ്കവറി, റസ്റ്റോറന്‍റ് പേയ്മെന്‍റ് പ്ലാറ്റ്ഫോമായ ഈസിഡൈനറുമായി ചേര്‍ന്ന് 'ഡൈനിംഗ് ഡിലൈറ്റ്സ്' ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് പ്രീമിയം ഡൈനിംഗ് അനുഭവം സമ്മാനിക്കുന്നതിനാണു 'ഡൈനിംഗ് ഡിലൈറ്റ്സിലൂടെ' ലക്ഷ്യമിടുന്നത്..
Ad - book cover
sthreedhanam ad

Popular News

പൊട്ടാസ്യം: മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്…

പൊട്ടാസ്യം: മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളെ ബാലൻസ് ചെയുന്നു

May 18, 2025 4 ആരോഗ്യം Pothujanam

ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഏറെ ആവശ്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. മൂഡ് സ്വിംഗ്സിന് ഇടയാക്കുന്ന ഹോര്‍മോണ്‍ വ്യത...