March 29, 2026

Login to your account

Username *
Password *
Remember Me

ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസുമായി ക്രോമ

Chroma with Festival of Dreams Chroma with Festival of Dreams
ടാറ്റയില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യ ഓമ്‌നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് പ്രഖ്യാപിച്ചു. ഡിജിറ്റല്‍ ഫിലിം, കുട്ടികള്‍ക്കായി കൊലു വര്‍ക്‌ഷോപ്, ആനുകൂല്യങ്ങളും ഇളവുകളുമായുളള ഉല്‍സവകാല വില്‍പന എന്നിവയോടെയാണ് ഫെസ്റ്റിവല്‍ ഓഫ് ഡ്രീംസ് അവതരിപ്പിച്ചിരിക്കുന്നത്. കേരളം, ആന്ധ്രാ പ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നിവിടങ്ങളിലെ ക്രോമ സ്‌റ്റോറുകള്‍ക്കൊപ്പം ക്രോമ വെബ്‌സൈറ്റിലുമുള്ള ഈ ഉല്‍സവകാല ഓഫറുകള്‍ 2022 ഒക്ടോബര്‍ അഞ്ചു വരെ തുടരും.
ഉല്‍സവ കാലത്തെ കുറിച്ച് തങ്ങള്‍ക്ക് വളരെ ആവേശകരമായ പ്രതീക്ഷകളാണുള്ളതെന്ന് ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിത്ര പറഞ്ഞു. ശക്തമായ ഇരട്ട അക്ക വളര്‍ച്ചയാണു തങ്ങള്‍ പ്രതീക്ഷിക്കുന്നത്. മറ്റെങ്ങുമില്ലാത്ത ആനുകൂല്യങ്ങളും ഏറ്റവും മികച്ച ഉത്പന്നങ്ങളും തങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉല്‍സവകാല വില്‍പനയ്ക്കിടെ ഉപഭോക്താക്കള്‍ക്ക് ആഹ്ലാദകരമായ അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളുടെ പരമാവധി ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആപ്പിള്‍ ഉല്‍പന്നങ്ങള്‍ക്ക് മികച്ച ഡീലുകളാണ് ക്രോമ നല്‍കുന്നത്. 51,990 രൂപ മുതല്‍ ആപ്പിള്‍ ഐഫോണ്‍13 ക്രോമയില്‍ പരിമിത കാലത്തേക്കു ലഭ്യമാണ്. സ്മാര്‍ട്ട് വാച്ചുകളും ആകര്‍ഷകമായ ഇളവുകളോടെ ലഭ്യമാണ്. ആപ്പിള്‍ വാച്ച് എസ്ഇ 19,990 രൂപ മുതല്‍ ലഭ്യമാണ്.
Rate this item
(0 votes)
Last modified on Monday, 03 October 2022 11:34
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 56 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.