ഐപിഎല്‍ ലീഗ് ഘട്ടം കഴിയുമ്പോള്‍ ഏറ്റവും കുടുതല്‍ സിക്‌സ് നേടുന്ന ആദ്യ പത്ത് താരങ്ങളുടെ പട്ടികയില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും ഓപ്പണര്‍ യഷസ്വി ജെയ്‌സ്വാളും. 14 മത്സരങ്ങളില്‍ 36 സിക്‌സുകളാണ് ഫാഫ് നേടിയത്. 14 മത്സരങ്ങളില്‍ 33 സിക്‌സടിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയിനാണ് രണ്ടാം സ്ഥാനം. ഗ്ലെന്‍ മാക്‌സവെല്‍ (31) റിങ്കു സിംഗ് (29) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍. 28 സിക്‌സുകള്‍ നേടിയ റിതുരാജ് ഗെയ്കവാദാണ് അഞ്ചാമത്. ചെന്നൈ താരമായ ഗെയ്കവാദിനും അഞ്ച് മത്സരം ബാക്കിയുണ്ട്.
26 സിക്‌സുകളുള്ള ജെയ്‌സ്വാള്‍ ആറാമതാണ്. ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് താരങ്ങളായ മാര്‍കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാന്‍ എന്നിവര്‍ക്കും 26 സിക്‌സുകള്‍ വീതമുണ്ട്. ഇരുവര്‍ക്കും ഇനിയും മത്സരമുണ്ട്. 25 സിക്‌സുള്ള ഹെന്റിച്ച് ക്ലാസനാണ് ഒമ്പതാം സ്ഥാനത്ത്. 24 സിക്‌സുകളുമായി സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണും അടുത്ത സ്ഥാനങ്ങളില്‍. 22 സിക്‌സുകള്‍ നേടിയ ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്‍ 13-ാം സ്ഥാനത്താണ്.