March 25, 2026

Login to your account

Username *
Password *
Remember Me

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Pongala festival begins with devotion at Karikakkam Sree Chamundi Temple; Pongala on March 30 Pongala festival begins with devotion at Karikakkam Sree Chamundi Temple; Pongala on March 30
തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി. ഗുരുവന്ദനത്തോടെയാണ് ഈ വർഷത്തെ ഉത്സവ ചടങ്ങുകൾ ആരംഭിച്ചത്. ദേവിയെ ആദ്യമായി കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജകൾ നടന്നു. പ്രശസ്ത നടി ഭാവന കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ഈ വർഷത്തെ 'കരിക്കകത്തമ്മ പുരസ്കാരം' പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക് തിരുവനന്തപുരം നഗരസഭ മേയർ വി.വി. രാജേഷ് സമ്മാനിച്ചു. ഈ വർഷത്തെ കരിക്കകം പൊങ്കാല മാർച്ച് 30-ന് നടക്കും.ഭക്തർക്ക് സുഗമമായ ദർശനത്തിനും പൊങ്കാല സമർപ്പണത്തിനുമായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.