March 25, 2026

Login to your account

Username *
Password *
Remember Me

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്ച് 29വരെയാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്.
ഓരോ പരിശീലന കേന്ദ്രത്തിലും ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 പൂരിപ്പിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ പരിശീലനത്തിൽ പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്റർ പോളിം​ഗും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ടും മൂന്നും ഓഫീസർമാർക്കുള്ള പരിശീലനം രണ്ടാം ഘട്ടത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ ഈ ഉദ്യോ​ഗസ്ഥർക്ക് ആദ്യഘട്ട പരിശീലനം നടക്കുന്ന ഏതെങ്കിലും പരിശീലന കേന്ദ്രത്തിൽ പോസ്റ്റൽ ബാലറ്റിനുള്ള ഫോം 12 സമർപ്പിക്കാവുന്നതാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.