April 26, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം; ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍ .
ദുബായ്: ജൂൺ 23 മുതൽ 10 പ്രധാന കേന്ദ്രങ്ങളിലേക്ക് ഫ്ലൈ ദുബായ് സർവീസ് നടത്തും. ഇതിൽ വേനൽ കാല സുഖവാസ കേന്ദ്രങ്ങളായ ബോഡ്റം, മൈക്കോണോസ്, സാന്റോ റിനി, ടിവാട്ട് എന്നിവിടങ്ങളിലേക്ക് ഒരിടവേളക്ക് ശേഷമാണ് സർവീസ് നടത്തുന്നത്.
തിരുവനന്തപുരം: ആദിവാസി ഗോത്ര വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വയനാട്ടിലെ ആദിശക്തി സമ്മര്‍ സ്‌കൂള്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതി 'ഒപ്പറ 2022' ന് മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായം.
കൊച്ചി: അധിക ചെലവില്ലാതെ ഓരോ മാസവും 2ജിബി വരെ അധിക ഡാറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാമ്പെയിന് തുടക്കം കുറിച്ചു. ഡാറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.
ആരോഗ്യ മേഖലയില്‍ ഒരു വര്‍ഷം കൊണ്ട് 386 തസ്തികകള്‍ തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയില്‍ 46 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഒ.ടി.ടി (Over The Top) പ്ളാറ്റ്ഫോം നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
കോഴിക്കോട്: ഉത്തര കേരളത്തിന്റെ ചരിത്രത്തിലാദ്യമായി രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഉഗാണ്ടന്‍ സ്വദേശിയായ കുഞ്ഞിന് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി ജീവന്‍ രക്ഷപ്പെടുത്തി.
കടകള്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോട് ചേര്‍ന്നുള്ള പ്രീ-സ്കൂള്‍ കുട്ടികളുടെ മാനസിക- ശാരീരിക വളര്‍ച്ച ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിന് കൂടുതല്‍ കര്‍മ്മ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
തീർപ്പാക്കാനുള്ള ഫയലുകൾ നിശ്ചിത സമയത്തിനപ്പുറം ഉദ്യോഗസ്ഥർ കൈവശം വെക്കരുതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അതീവ ജാഗ്രത കാട്ടണം.