March 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള പുരസ്‌കാരങ്ങൾ യു എസ് ടി നേടി കൊച്ചി, മേയ് 23, 2022: വനിതാ ജീവനക്കാരുടെ നേതൃത്വത്തിലുള്ള എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾക്കായുള്ള 2022 ലെ അവതാർ ഡൈവർജ് അവാർഡുകൾ നേടി ടൈറ്റിൽ വിന്നർ ആയി പ്രമുഖ ഡിജിറ്റൽ ട്രൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി.
സംസ്ഥാനത്തെ മുഴുവന്‍ ആശാ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു തിരുവനന്തപുരം: ലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ മുഴുവന്‍ ആശാപ്രവര്‍ത്തകരേയും മന്ത്രി അഭിനന്ദിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി.
ഇന്ത്യയിലെ മുന്‍നിര സ്ലീപ് ആന്‍ഡ് കംഫര്‍ട്ട് സൊല്യൂഷന്‍സ് ബ്രാന്‍ഡായ സ്ലീപ്‌വെല്ലിന്റെ ഫ്ളാഗ്ഷിപ്പ് കണ്‍സെപ്റ്റ് സ്റ്റോര്‍ 'സ്ലീപ്‌വെല്‍ വേള്‍ഡ്' കൊച്ചി, കോഴിക്കോട്, കോട്ടക്കല്‍ എന്നിവിടങ്ങളില്‍ ആരംഭിച്ചു.
സിംഗപ്പൂര്‍: കലാവിസ്മയങ്ങള്‍ കൊണ്ട് സിംഗപ്പൂരിന്റെ മണ്ണില്‍ പുതുചരിത്രം എഴുതി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. സിംഗപ്പൂരിലെ ആയിരക്കണക്കിന് കാണികളുടെ മനസ്സിലാണ് ഭിന്നമായ കഴിവുകളുടെ പുതു അദ്ധ്യായം രചിച്ചത്.
ഡയറക്ടര്‍ ബോര്‍ഡിലെ പങ്കാളിത്തം, സാങ്കേതികവിദ്യാ കൈമാറ്റം എന്നിവ ഉള്‍പ്പെടുന്നതാണ് നിക്ഷേപം കൊച്ചി: സാങ്കേതികവിദ്യാ പിന്‍ബലത്തോടെ ഓങ്കോളജി കേന്ദ്രീകൃതമായ ആരോഗ്യ സേവന സംവിധാനങ്ങള്‍ നല്‍കുന്ന കാര്‍കിനോസ് ഹെല്‍ത്ത്കെയറില്‍ മയോ ക്ലിനിക് ന്യൂനപക്ഷ ഓഹരി നിക്ഷേപം നടത്തും. ചില നിശ്ചിത വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാവും ഇതു നടത്തുക.
തിരുവനന്തപുരം: ചലച്ചിത്ര താരം മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫയർ അസോസിയേഷൻ കോവിഡ് കാലത്ത് തിരുവനന്തപുരം ജില്ലയിൽ മികച്ച സേവനം നൽകിയ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരെ ആദരിച്ചു.
തിരുവനന്തപുരം: യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും വാനരവസൂരി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. .
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ യു.എന്‍.ഡി.പി.- ഐ.എച്ച്.ആര്‍.എം.എല്‍. പദ്ധതി പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയില്‍ നാളെ (22.05.2022) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തില്‍ കേരളത്തിലെ രണ്ടു പഞ്ചായത്തുകളില്‍ നിന്ന് നാലുപേര്‍ പ്രതിനിധികളായി പങ്കെടുക്കും.
തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തു.