March 27, 2026

Login to your account

Username *
Password *
Remember Me

തനിഷ്ക് ധന്‍തെരാസ് ഓഫറുകള്‍ പ്രഖ്യാപിച്ചു

Tanishk Dhanteras announced the offers Tanishk Dhanteras announced the offers
സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങള്‍ക്ക് മൂല്യത്തിലും 20 ശതമാനം വരെ ഇളവ്
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ജുവല്ലറി ബ്രാന്‍ഡ് ആയ തനിഷ്ക് ധന്‍തെരാസ് ഓഫറുകള്‍ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ മൂല്യത്തിലും 20 ശതമാനം വരെ ഇളവു നേടാം. പരിമിത കാലത്തേക്കാണ് ഇളവ്. ആനുകൂല്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള തനിഷ്ക് സ്റ്റോറില്‍ ബന്ധപ്പെടുകയോ www.tanishq.co.in സന്ദര്‍ശിക്കുകയോ ചെയ്യുക.
തനിഷ്ക് സവിശേഷമായ ഉല്‍സവകാല ആഭരണശേഖരമായ ആലേഖ്യ വിപണിയിലവതരിപ്പിച്ചിട്ടുണ്ട്. പഴയ കാലത്തിന്‍റെ സൗന്ദര്യവും മഹത്തായ ഇന്ത്യന്‍ കലാ രൂപങ്ങളും ഗംഭീരമായി അവതരിപ്പിക്കുന്ന ആലേഖ്യ ശേഖരം മിനിയേച്ചര്‍, പിച്ച് വായ് പെയിന്‍റിങ്ങുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്.
ആകര്‍ഷകമായ ഈ ഉല്‍സവകാല ശേഖരം രാജകീയ ഗാംഭീര്യം ഉയര്‍ത്തിക്കാട്ടുന്നതും ഇന്ത്യന്‍ പെയിന്‍റിങുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സമകാലിക ആഭരണങ്ങളായി രൂപകല്‍പന ചെയ്യപ്പെട്ടവയാണ്. ഈ വര്‍ഷത്തെ തനിഷ്ക് ഉല്‍സവകാല ശേഖരങ്ങള്‍ സങ്കീര്‍ണമായ കരകൗശല മികവും വര്‍ണാഭമായ നിറങ്ങളും ഒത്തുചേരുന്ന പുരാതനമായ കലാരൂപത്തിനു സമാനമാണ്. ഭഗവാന്‍ കൃഷ്ണന്‍റെ ജീവിതത്തില്‍ നിന്നുള്ള കഥകള്‍ വിവരിക്കുന്ന പിച്ച്വായിലെ സങ്കീര്‍ണമായ പെയിന്‍റിങുകളില്‍ നിന്നും മുഗള്‍, രാജസ്ഥാനി, പഹാരി സദസുകളിലെ ശ്രദ്ധേയമായ പാരമ്പര്യമായിരുന്ന മിനിയേചര്‍ പെയിന്‍റിങുകളില്‍ നിന്നും ഉള്ള പ്രചോദനമാണ് ഈ ശേഖരത്തിന്‍റെ സൗന്ദര്യം.
ആലേഖ്യ ശേഖരത്തിന്‍റെ വില നിലവാരം 70,000 രൂപ മുതല്‍ മുകളിലേക്കാണ്. സവിശേഷമായ ആലേഖ്യ ഉല്‍പന്നങ്ങളുടെ ശേഖരത്തിനായി www.Tanishq.co.in സന്ദര്‍ശിക്കുക.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 36 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.