May 18, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കായ ആക്സിസ് ബാങ്ക് അര്‍ധ-നഗര, ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ 'ഭാരത് ബാങ്ക്' യൂണിറ്റിന് രൂപം കൊടുക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമായി വരുന്ന രക്തത്തില്‍ സന്നദ്ധ സേവനത്തിലൂടെയുള്ള രക്തദാനം 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പ്രതിവര്‍ഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,818 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1204 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,42,529 കോവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,087 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,073 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,758 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 948, കൊല്ലം 172, പത്തനംതിട്ട 976, ആലപ്പുഴ 1010, കോട്ടയം 1355, ഇടുക്കി 502, എറണാകുളം 2474, തൃശൂര്‍ 2572, പാലക്കാട് 919, മലപ്പുറം 1440, കോഴിക്കോട് 1955, വയനാട് 574, കണ്ണൂര്‍ 912, കാസര്‍ഗോഡ് 949 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,42,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,12,662 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
10,000 രൂപവരെ നേട്ടങ്ങള്‍ ലഭിക്കുന്ന ഓഫറുകള്‍ കൊച്ചി: ഉല്‍സവ കാലത്തിന് ആവേശം പകര്‍ന്നുകൊണ്ട് ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ ഉല്‍സവ സീസണിലെ വില്‍പ്പന ആരംഭിച്ചു. ഒപ്പോ റെനോ6 പ്രോ 5ജിയുടെ ദീപാവലി പതിപ്പിന്റെയും എങ്കോ ബഡ്സിന്റെയും വില്‍പ്പന ഒക്ടോബര്‍ മൂന്നിന് ഫ്ളിപ്പ്കാര്‍ട്ടിലും പ്രധാന റീട്ടെയിലുകളിലും ആരംഭിക്കും.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ല്‍ ആഭരണ ബ്രാന്‍ഡായ തനിഷ്ക് ഉത്സവകാല ശേഖരമായ ഉത്സാഹ് വിപണിയിലിറക്കി. ശുദ്ധമായ സ്വര്‍ണത്തില്‍ പാരമ്പര്യവും ആധുനികതയും ചേര്‍ന്നുള്ള സുന്ദരമായ ആഭരണങ്ങളുടെ ശേഖരമാണ് തനിഷ്കിന്‍റെ ഉത്സാഹ്.
• ഏറ്റവും കൂടുതൽ കാത്തിരുന്ന ടിവി വിൽപ്പന ദീപാവലിയോട് അനുബന്ധിച്ച് ഒക്ടോബർ 3 മുതൽ ഓൺലൈനായും ഓഫ്ലൈനായും ആരംഭിക്കും • ഉപയോക്താക്കൾക്ക് ആവേശകരമായ ഓഫറുകളും ഡീലുകളും ലഭിക്കുന്നു, കൂടാതെ ഈ ടിവികൾ 14499 രൂപ മുതൽ വാങ്ങാവുന്നതാണ് ഇന്ത്യ : രാജ്യത്തെ ഒന്നാം നമ്പർ സ്മാർട്ട് ടിവി, സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി ഇന്ത്യയുടെ സബ്-ബ്രാൻഡായ റെഡ്മി ഇന്ത്യ “ദീപാവലി വിത്ത് മി” എന്ന ഫെസ്റ്റീവ് ഓഫറിന്റെ ഭാഗമായി, പുതുതായി ആരംഭിച്ച റെഡ്മി സ്മാർട്ട് ടിവി സീരീസിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. ടിവി വിഭാഗത്തിൽ പുതിയ ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരങ്ങളും റെഡ്മി സ്മാർട്ട് ടിവി 32" (80 സെന്റീമീറ്റർ), 43" (180 സെന്റിമീറ്റർ) എന്നിവയിൽ ആകർഷകമായ ഡിസ്കൗണ്ടുകളും നൽകുന്നതിലൂടെ ഈ ദീപാവലി ഇന്ത്യയിലെ ഷവോമി ആരാധകർക്ക് കൂടുതൽ മികച്ചതാകുമെന്ന് റെഡ്മി പ്രതീക്ഷിക്കുന്നു. ഈ സ്മാർട്ട് ടിവികൾ ഇതുവരെ കാണാത്ത വിലയ്ക്ക് ഉപഭോക്താക്കൾക്ക് വാങ്ങാം, വിൽപ്പന 2021 ഒക്ടോബർ 3 മുതൽ 10 വരെ
കൊച്ചി: ഫിനാന്‍ഷ്യല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ എഫ്ഐഎസ്, ഭാവി വളര്‍ച്ച ലക്ഷ്യമിട്ട് എല്ലാ തലങ്ങളിലെയും വിവിധ ചുമതലകളിലേക്കായി ആയിരക്കണക്കിന് തസ്തികളില്‍ നിയമനം നടത്തുന്നു.
കൊച്ചി:ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി ലിമിറ്റഡിന്റെ ഐപിഒ സെപ്റ്റംബര്‍ 29 ന് ആരംഭിച്ചു.ആദിത്യ ബിര്‍ള ക്യാപിറ്റലും(എബിസിഎല്‍) സണ്‍ലൈഫ്(ഇന്ത്യ) എഎംസി ഇന്‍വെസ്റ്റ്‌മെന്റ്‌സുമാണ് ഐപിഒ പ്രമോട്ട് ചെയ്യുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കൊച്ചി : പ്രമുഖ മെക്‌സിക്കൻ റെസ്റ്റോറന്റ് ബ്രാൻഡായ ടാക്കോ ബെൽ ഉപഭോക്താക്കൾക്ക് രണ്ട് പുതിയ രുചികൾ കൂടി അവതരിപ്പിക്കുന്നു. ഗ്രിൽഡ് ചീസ് ബറിറ്റോയും ക്വസഡില്ലയുമാണ് മെനുവിൽ കൂട്ടിച്ചേർത്ത പുതിയ രുചികൾ.