May 18, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ പത്തു വർഷം പൂർത്തിയാക്കുന്ന റെനോ അതിന്റെ പുതിയ സബ്-ഫോർ മീറ്റർ കോംപാക്റ്റ് എസ്യുവിയായ കൈഗർ കൈവരിച്ച സവിശേഷമായ ഒരു നേട്ടം പ്രഖ്യാപിക്കുകയുണ്ടായി. ലോകോത്തര ടർബോചാർജ്ഡ് 1.0ലി പെട്രോൾ എഞ്ചിനോടു കൂടിയ കൈഗർ മികച്ച പ്രകടനവും സ്‌പോർട്ടി ഡ്രൈവും മാത്രമല്ല വാഗ്ദാനം ചെയ്യുന്നത്, എആർഎഐ ടെസ്റ്റിംഗ് സർട്ടിഫിക്കേഷൻ അനുസരിച്ച് 20.5 കിമി/ലി ഇന്ധനക്ഷമതയും നൽകുന്നു.
കൊച്ചി- പി.എം.എഫ്.എം.ഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങള്‍ക്കുള്ള സീഡ് ക്യാപിറ്റല്‍ ധനസഹായ വിതരണം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉത്ഘാടനം ചെയ്യ്തു .
തിരുവനന്തപുരം: പമ്പാ നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പകല്‍ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി. ദുരന്തമുണ്ടായ കോട്ടയം കൂട്ടിക്കല്‍, ഇടുക്കി കൊക്കയാര്‍ എന്നിവിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി പ്രത്യേകം ചര്‍ച്ച ചെയ്തു. കോട്ടയം മെഡിക്കല്‍ കോളേജിലും പീരുമേട് ജനറല്‍ ആശുപത്രിയിലുമായി സൗകര്യങ്ങളൊരുക്കി. പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്യാമ്പുകളെല്ലാം തന്നെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ക്യാമ്പുകളില്‍ ആന്റിജന്‍ പരിശോധന നടത്തും. ക്യാമ്പിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ മാറ്റി പാര്‍പ്പിക്കുന്നതാണ്. ക്യാമ്പിലെത്തി ഒരാള്‍ പോസിറ്റീവായാല്‍ അദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങള്‍ പ്രത്യേകം ക്വാറന്റൈനില്‍ കഴിയണം. ക്യാമ്പുകളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം. ക്യാമ്പുകളുടെ സമീപം കൊതുക് വിമുക്തമാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. ക്യാമ്പുകളില്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണം. ജീവിതശൈലീ രോഗമുള്ളവരേയും മറ്റസുഖബാധിതരേയും പ്രത്യേകം ശ്രദ്ധിക്കും. അവര്‍ക്ക് മരുന്നുകള്‍ മുടങ്ങാതിരിക്കാന്‍ എത്തിച്ച് നല്‍കുന്നതാണ്. പാമ്പ് കടി ഏറ്റാല്‍ ചികിത്സ നല്‍കാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും. ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പ് പ്രളയക്കെടുതി നേരിട്ട ആശുപത്രികള്‍ പ്രത്യേക കരുതല്‍ എടുക്കണം. അത്തരം ആശുപത്രികളില്‍ മരുന്നുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കണം. എല്ലാവരും എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതാണ്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരും വെള്ളത്തില്‍ ഇറങ്ങുന്നവരും നിര്‍ബന്ധമായി എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414,
കോഴിക്കാട്: ദുബായ് ആസ്ഥനമായ ഓറഞ്ച് ഇന്ററാക്ടീവ് ടെക്‌നോളജി എന്ന ഡിജിറ്റല്‍ പ്രൊഡക്ഷന്‍ കമ്പനി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി കോഡ്‌ലാറ്റിസില്‍ ലയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444,
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് മുക്തമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ നിപ വെറസിന്റെ ഡബിള്‍ ഇന്‍കുബേഷന്‍ പിരീഡ് (42 ദിവസം) പൂര്‍ത്തിയായി.
തിരുവനന്തപുരം; ലോകത്തിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിന് കാരണമാകുന്ന ഹൃദ്രോഗങ്ങൾ കാരണമുള്ള മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് വേണ്ടിയുള്ള പരിശീലനം കേരള പോലീസിനും നൽകി.
റാന്നി എംഎൽഎയുടെ ഓഫീസിൽ 24 മണിയ്ക്കൂർ പ്രവർത്തിക്കുന്ന കൺട്രോൽ റൂം തുറന്നു നമ്പർ- 944 64 31 206 പോലീസ് , ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ അടിയന്തിര യോഗം ചേരുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം നടത്തും. ദുരിതാശ്വാസ ക്യാമ്പുകൾ ആവശ്യമുണ്ടെങ്കിൽ കോവിഡ് മാനദണ്ഡലങ്ങൾ പാലിച്ച് ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.