November 22, 2024

Login to your account

Username *
Password *
Remember Me

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെന്റിലേക്ക്

Supplyco outlets to digital payment Supplyco outlets to digital payment
കൊച്ചി: സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്‌മെൻ്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റ് ൽ വിശദാംശങ്ങൾ ലഭ്യമാണ്. . അഞ്ഞൂറിലേറെയുള്ളസപ്ലൈകോ ഔട്ട്ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടം മറ്റ് ഔട്ട്ലെറ്റുകളിലേക്ക് സംവിധാനം വ്യാപിപ്പിക്കാനാണ് പദ്ധതി. സപ്ലൈകോയുടെ നിർദേശങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് താത്പര്യപത്രം സമർപ്പിക്കാം.
പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:- ദിവസ വരുമാനം അതത് ദിവസങ്ങളിൽ തന്നെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം.
ഡിജിറ്റൽ പേയ്മെന്റ് സംവിധാനം ഏർപ്പെടുത്താനുള്ള ഉപകരണങ്ങൾ ആവശ്യമെങ്കിൽ സൗജന്യമായി കമ്പനികൾ തന്നെ സ്ഥാപിക്കണം.
ഇടപാടുകളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ മാനേജർക്ക് ലഭ്യമാക്കണം.
വില്പനശാലകളിൽ മൊബൈൽ ഫോണുകൾ ലഭ്യമാകണം എന്നില്ല. പക്ഷേ കമ്പ്യൂട്ടറും ഇന്റർനെറ്റ് സേവനവും ലഭ്യമാക്കും.
ഇപ്പോഴുള്ള മാതൃകകൾ കൂടാതെ പുതിയ മോഡലുകളും കമ്പനികൾക്ക് സമർപ്പിക്കാം. താൽപര്യപത്രം ഡിസംബർ 20നകം സമർപ്പിച്ചിരിക്കണം. ഇതിൽ സാങ്കേതിക വിവരങ്ങളും പണം വില്പനശാലകളിലെ അക്കൗണ്ടിൽ ലഭ്യമാകുന്ന ഇടവേളയും കൃത്യമായി പരാമർശിച്ചിരിക്കണമെന്നും സപ്ലൈകോ അധികൃതർ അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.