കൊച്ചി: ഗോദ്റെജ് ആന്‍ഡ് ബോയ്സിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ ഫര്‍ണീച്ചര്‍ സൊല്യൂഷന്‍സ് ബ്രാന്‍ഡായ ഗോദ്റെജ് ഇന്റീരിയോ, സവിശേഷ നിരയിലുള്ള ഹോംകെയര്‍ ബെഡുകള്‍ പുറത്തിറക്കി. ആശുപത്രി കിടക്കയുടെ എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഗ്രേസ് ഹോം കെയര്‍ ബെഡുകള്‍, കുടുംബാങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ വീടിന്റെ സുഖസൗകര്യങ്ങളില്‍ തന്നെ പരിചരിക്കാന്‍ പ്രാപ്തമാക്കും. ഹാന്‍ഡ് കണ്‍ട്രോള്‍ ഉപകരണം ഉപയോഗിച്ച് ബാക്ക് റെസ്റ്റും ലെഗ് റെസ്റ്റും ക്രമീകരിക്കാം. ചലനം സുഗമമാക്കാനും, ഇരിക്കുന്നതിനും കിടക്കുന്നതിനുമിടയില്‍ മാറിമാറി ക്രമീകരണം നടത്താനും ഇത് സഹാകരമാവും. രോഗികള്‍ക്കും പരിചരിക്കുന്നവര്‍ക്കും വീട്ടിലെ പരിചരണം സുരക്ഷിതവും സൗകര്യപ്രദവുമാക്കേണ്ടതിന്റെ ആവശ്യകതയെ അഭിസംബോധന ചെയ്യാനാണ് പുതിയ ശ്രേണിയിലൂടെ ഗോദ്റെജ് ഇന്റീരിയോ ലക്ഷ്യമിടുന്നത്.
രോഗികളും അവരുടെ കുടുംബങ്ങളും ആശുപത്രികളെക്കാള്‍ കൂടുതല്‍ ഹോം കെയര്‍ തെരഞ്ഞെടുക്കുന്നതായി ഗോദ്റെജ് ഇന്റീരിയോയുടെ വര്‍ക്ക്പ്ലെയ്സ് ആന്‍ഡ് എര്‍ഗണോമിക്സ് റിസര്‍ച്ച് സെല്ലിന്റെ സമീപകാല റിപ്പോര്‍ട്ട് (ദി എസന്‍ഷ്യല്‍ ഗൈഡ് ഫോര്‍ പ്രൊവൈഡിങ് മെഡിക്കല്‍ കെയര്‍ അറ്റ് ഹോം) വെളിപ്പെടുത്തുന്നു. പ്രായമായവര്‍ മാത്രമല്ല, യുവാക്കളും വീട്ടിലെ പരിചരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. എന്നാല്‍ സ്വമേധയാ ക്രമീകരിക്കാവുന്ന കിടക്കകള്‍ ഉപയോഗിക്കുന്നത് 12.5% ഹോം കെയര്‍ രോഗികള്‍ മാത്രമാണ്.
നമ്മുടെ ആരോഗ്യ പരിപാലന സേവനങ്ങള്‍ വളരെ പുരോഗമിച്ചിട്ടുണ്ടെങ്കിലും, വരും വര്‍ഷങ്ങളില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് വീട്ടില്‍ പോലും ആശുപത്രി പോലുള്ള പരിചരണം ആവശ്യമായി വരുമെന്ന് മനസിലാക്കേണ്ടത് പ്രധാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒരു പരിഹാരമെന്ന നിലയിലാണ് നിരവധി സവിശേഷതകളോടെ ഗോദ്റെജ് ഇന്റീരിയോയുടെ ഗ്രേസ് ഹോംകെയര്‍ ബെഡുകള്‍ എത്തുന്നത്. രോഗിക്ക് മാത്രമല്ല, രോഗിയെ പരിചരിക്കുന്നവര്‍ക്കും ഹോംകെയര്‍ സുരക്ഷിതവും സൗകര്യപ്രദവുമാവുന്ന രീതിയിലാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. വീഴ്ചകള്‍ തടയുന്നതിന് മുഴുനീളമുള്ള ടെലിസ്‌കോപ്പിക് സൈഡ് റെയിലിങുകള്‍, എര്‍ഗണോമിക് ഡിസൈന്‍, ഡിവിടി പൊസിഷന്‍ എന്നിവയാണ് പ്രധാന സവിശേഷതകള്‍.
ഇന്ത്യയിലുടനീളമുള്ള ആരോഗ്യ പരിരക്ഷാ അനുഭവത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് തുടര്‍ച്ചയായി നവീകരണം നടത്തുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് ഗോദ്റെജ് ഇന്റീരിയോ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അനില്‍ മാത്തൂര്‍ പറഞ്ഞു. എല്ലായ്പ്പോഴും എല്ലായിടത്തും ജീവിത നിലവാരം സമ്പന്നമാക്കുക എന്നതാണ് ഗോദ്റെജ് ഇന്റീരിയോയില്‍ ഞങ്ങളുടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.