ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മിനി ആപ്പ് സ്റ്റോറില്‍ നിന്നും രാജ്യാന്തര യാത്രകള്‍ക്കായുള്ള കോവിഡ്-19 വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ലളിതമായി അപ്‌ഡേറ്റ് ചെയ്ത് ഡബ്ല്യുഎച്ച്ഒ-ഡിഡിസിസി:വിഎസ് അനുസരിച്ചുള്ള വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കാം. ലോകത്തെ മിക്കവാറും രാജ്യങ്ങളില്‍ കോവാക്‌സിന്‍, കോവിഷീലല്‍ഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നുണ്ട്. യാത്ര ഉറപ്പിക്കും മുമ്പ് അതാത് രാജ്യത്തെ കോവിഡ്-19 മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പരിശോധിച്ചിരിക്കണം.
നേരത്തെ അവതരിപ്പിച്ച പേടിഎമ്മിന്റെ കോവിഡ്-19 വാക്‌സിന്‍ ഫൈന്‍ഡര്‍ ഉപയോഗിച്ച് സ്ലോട്ടുകളുടെ ലഭ്യത അറിയാം. പിന്‍കോഡ് അല്ലെങ്കില്‍ ജില്ലകള്‍ അടിസ്ഥാനമാക്കി സ്ലോട്ടുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. പ്രായത്തോടൊപ്പം (18+ അല്ലെങ്കില്‍ 45+) 11 ഭാഷകളില്‍ സൗകര്യം ലഭ്യമാണ്. ഒന്ന്, രണ്ട് ഡോസുകള്‍ പ്രത്യേകം തെരഞ്ഞെടുക്കാം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും. ഏത് വാക്‌സിനാണ് ലഭ്യമായതെന്നും അതിനുള്ള ഫീസും അറിയാം.
ഇന്ത്യയിലെ 1400 നഗരങ്ങളിലായി ഇതുവരെ 32 ലക്ഷം സ്ലോട്ടുകള്‍ പേടിഎം കോവിഡ്-19 വാക്‌സിന്‍ ഫൈന്‍ഡറിലൂടെ ബുക്ക് ചെയ്തിട്ടുണ്ട്. 100 കോടി വാക്‌സിന്‍ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. 14 ലക്ഷം സര്‍ട്ടിഫിക്കറ്റുകളും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഉപയോക്താക്കളില്‍ 85 ശതമാനവും 18-45 വയസിന് ഇടയിലുള്ളവരാണ്. 40 ശതമാനത്തിലധികവും വാക്‌സിനേഷന്‍ അപോയിന്റ്‌മെന്റ് എടുത്തത് വൈകീട്ട് നാലിന് ശേഷമാണ്.
ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായത് നല്‍കാന്‍ പേടിഎം എന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും രാജ്യാന്തര ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്ന ഏറ്റവും പുതിയ ഫീച്ചറും ഇതിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണെന്നും ഉപയോക്താക്കള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പേടിഎമ്മിന്റെ ഡിജിലോക്കറില്‍ സൂക്ഷിക്കാമെന്നും പേടിഎം വക്താവ് പറഞ്ഞു.