April 10, 2026

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ചു ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടും ചൂട് തുടരുന്നു.
387 സ്ഥാപനങ്ങള്‍ പരിശോധിച്ച് 101 സാമ്പിളുകള്‍ ശേഖരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ശര്‍ക്കരയിലെ മായം കണ്ടെത്തുന്നതിന് 'ഓപ്പറേഷന്‍ ജാഗറി' ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി വ്യാജ മറയൂര്‍ ശര്‍ക്കര കണ്ടെത്താന്‍ ഇന്നും കഴഞ്ഞ രണ്ട് ദിവസങ്ങളിലായും 387 സ്ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്ധ ലബോറട്ടറി പരിശോധനയ്ക്കായി ശര്‍ക്കരയുടെ 88 സര്‍വയലന്‍സ് സാമ്പിളും 13 സ്റ്റാറ്റിയുട്ടറി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. നിര്‍മാണശാലകള്‍ മുതല്‍ ചെറുകിട കച്ചവടക്കാരുടെ സ്ഥാപനങ്ങള്‍ വരെ പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ മറയൂര്‍ കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കരിമ്പ് കൃഷിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ശര്‍ക്കരയാണ് 'മറയൂര്‍ ശര്‍ക്കര' എന്നറിയപ്പെടുന്നത്. കുറഞ്ഞ സോഡിയം അളവും കൂടിയ ഇരുമ്പിന്റെ അംശവും അടങ്ങുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് ഭൗമസൂചിക പദവി ലഭ്യമായിരുന്നു. എന്നാല്‍ ഗുണമേന്മ കുറഞ്ഞതും നിറം കുറഞ്ഞതുമായ ശര്‍ക്കര കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത് മറയൂര്‍ ശര്‍ക്കര എന്ന വ്യാജേന സംസ്ഥാനത്ത് വിറ്റഴിക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇന്നും ഇന്നലെയുമായി 199 പരിശോധനകള്‍ നടത്തി. 136 മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് മത്സ്യ സാമ്പിളുകളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടോയെന്ന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പരിശോധന നടത്തി. തൃശൂര്‍ ജില്ലയിലെ മണലൂര്‍ മാര്‍ക്കറ്റ്, തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ്, ആറ്റിങ്ങല്‍, കല്ലമ്പലം എന്നീ മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 402 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 4088 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. ഈ കാലയളവിലെ 3214 പരിശോധനകളില്‍ 1309 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയത്തിൽ നിന്ന് ഒരു വിഭാഗം അധ്യാപകർ വിട്ടുനിൽക്കുന്ന വിഷയത്തിൽ വീണ്ടും ഇടപെട്ട് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചുചേർത്തു.
അടുത്ത 3 മാസത്തിനുള്ളിൽ 500 ഒഴിവുകൾ കമ്പനി നികത്തും തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള ടെക്‌നോളജി കമ്പനിയായ അക്യുബിറ്റ്‌സ് ടെക്‌നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും.
എൽ പി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും.
കൊച്ചി: ഡിബിഎസ് ബാങ്ക് ഇന്ത്യ സംരംഭകരെയും നൂതന ആശയമുള്ളവരെയും പിന്തുണയ്ക്കുക എന്ന കാഴ്ചപ്പാടിന്‍റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടായ അന്തില്‍ വെഞ്ചേഴ്സ്, ഇവാഞ്ചലിസ്റ്റ് നെറ്റ്വര്‍ക്കായ ഹെഡ്സ്റ്റാര്‍ട്ട് നെറ്റ്വര്‍ക്ക് ഫൗണ്ടേഷന്‍ എന്നിവയുമായി സഹകരിച്ച് ഡിബിഎസ് ബിസിനസ് ക്ലാസ് ഫൗണ്ട്എഡ് എന്ന സംവിധാനം ആരംഭിച്ചു.
സൂര്യന്‍, മണല്‍, കടല്‍ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആഭരണശേഖരം കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്കിന്‍റെ പുതിയ വേവ്മേക്കേഴ്സ് ശേഖരം വിപണിയിലെത്തി.
കൊച്ചി: ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ടെക്നോ മൊബൈല്‍ മുന്‍നിര സ്മാര്‍ട്ട്ഫോണായ ഫാന്‍റം എക്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്‍റിലെ ആദ്യത്തെ കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്.
Ad-Karikkakom Temple FEestival 2026
Ad - book cover
sthreedhanam ad

Popular News

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കള…

ഒരു വോട്ട് മതി വിധി മാറ്റിയെഴുതാൻ ; ജെൻസീ കളറിൽ കളക്ടറും ചീഫ് ഇലക്ടറൽ ഓഫീസറും

Apr 06, 2026 42 കേരളം Pothujanam

എന്റെ ഒരു വോട്ട് കൊണ്ട് എന്തു സംഭവിക്കാൻ എന്ന ജെൻ സീ ചോദ്യങ്ങൾക്ക് ആ ഒരു വോട്ട് മതി നാടിന്റെ വിധി മാറ്റിയെഴുതാൻ എന്ന തകർപ്പൻ സന്ദേശവുമായി വൈറലായിരിക്...