സൂര്യന്‍, മണല്‍, കടല്‍ എന്നിവയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആഭരണശേഖരം
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ഫാഷണബിള്‍ ആഭരണ ബ്രാന്‍ഡായ മിയ ബൈ തനിഷ്കിന്‍റെ പുതിയ വേവ്മേക്കേഴ്സ് ശേഖരം വിപണിയിലെത്തി. കടലലകളില്‍നിന്നും കത്തിനില്‍ക്കുന്ന സൂര്യനില്‍നിന്നും തിളങ്ങുന്ന ചിപ്പികളില്‍നിന്നും മണല്‍ത്തരികളില്‍നിന്നും പച്ചപ്പുനിറഞ്ഞ തെങ്ങുകളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവയാണ് പുതിയ ആഭരണങ്ങള്‍.
വൈവിധ്യമാര്‍ന്ന ഈ ശേഖരം കടലലകളേയും കടല്‍ത്തീരത്തേയും തെങ്ങുകളേയും പതഞ്ഞുപൊങ്ങുന്ന കുമിളകളേയും മനോഹരമായ അസ്തമനത്തേയും കടല്‍ച്ചിപ്പികളേയും തീരത്തെ കസേരകളേയും ഐസ്ക്രീം കോണുകളേയുമെല്ലാം ഓര്‍മ്മിപ്പിക്കുന്നതാണ്. തീരത്തെ പഴയ ഓര്‍മ്മകളെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്നതാണ് ഈ ശേഖരം.
കടല്‍ത്തീരത്തെ ഓര്‍മ്മിപ്പിക്കുന്ന മനോഹരമായ ആഭരണശേഖരമാണ് വേവ്മേക്കേഴ്സ്. വെളുപ്പിലും റോസ്ഗോള്‍ഡിലുമായി പതിന്നാല് കാരറ്റ് സ്വര്‍ണത്തില്‍ പതിപ്പിച്ച മുത്തുകളോടു കൂടിയ മിയയുടെ വേവ്മേക്കേഴ്സ് ശേഖരം പഴയകാല ഓര്‍മകളെയും സാഹസികതയേയുമെല്ലാം മനസിലേയ്ക്കെത്തിക്കും. അതീവ ലളിതവും ലോലവുമായ രൂപകല്‍പ്പനയിലുള്ള മോതിരങ്ങള്‍, കമ്മലുകള്‍, പെന്‍ഡന്‍റുകള്‍, ബ്രേയ്സ്ലെറ്റുകള്‍, ആകര്‍ഷകമായ അരഞ്ഞാണങ്ങള്‍ എന്നിവയെല്ലാം മിയയുടെ ഏറ്റവും പുതിയ ഈ ശേഖരത്തിലുണ്ട്.
ഇന്ത്യന്‍ ആഭരണ ബ്രാന്‍ഡുകളില്‍ ഇതാദ്യമായി ഭാരം കുറഞ്ഞതും ആകര്‍ഷകവുമായ പ്രഷ്യസ് ഗോള്‍ഡ്, ഡയമണ്ട് ആഭരണങ്ങള്‍ ഇതുവരെ കാണാത്ത രൂപകല്‍പ്പനയില്‍ അവതരിപ്പിക്കുകയാണ്. ഹണിമൂണ്‍ മംഗല്യസൂത്ര ഐസ്ക്രീം കോണ്‍ പോലെയോ, കുതിച്ചുചാടുന്ന മത്സ്യത്തെപ്പോലെയോ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കടലിലെ അലകള്‍ പോലെയാണ് ഈ ശേഖരത്തിലെ വളകള്‍. തെങ്ങോലകള്‍ പോലെയുളള രൂപകല്‍പ്പനയാണ് കമ്മലുകള്‍ക്ക് നല്കിയിരിക്കുന്നത്. ആഭരണശേഖരത്തിലേയ്ക്ക് ചേര്‍ത്തുവയ്ക്കാന്‍ കൊതിക്കുന്ന രീതിയിലുള്ള മികച്ച രൂപകല്‍പ്പനകള്‍ കടല്‍ത്തീരത്ത് എത്തിയെന്ന അനുഭവം പകര്‍ന്നു നല്കും.
എല്ലാ മിയാ സ്റ്റോറുകളിലും www.miabytanishq.com എന്ന വെബ്സൈറ്റിലും വേവ്മേക്കേഴ്സ് ശേഖരം 15,000 രൂപ മുതല്‍ ലഭ്യമാണ്.