എൽ പി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും. താല്പര്യമുള്ള അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനത്തിലും മറ്റുള്ളവർക്ക് നോൺ റസിഡൻഷ്യൽ പരിശീലനത്തിലും പങ്കെടുക്കാവുന്നതാണ്.
റെസിഡൻഷ്യൽ പരിശീലനത്തിന് മുന്നോടിയായി ജില്ലാതലങ്ങളിൽ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്യും. അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ 2022-23 അധ്യയനവർഷം ആരംഭിക്കും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടക്കും.
എൽ എസ് എസ്, യു എസ് എസ് പരീക്ഷാ നോട്ടിഫിക്കേഷൻ മെയ് നാലിന് പുറപ്പെടുവിക്കും. പരീക്ഷകൾ ജൂൺ അവസാനം നടത്തും.ഡയറ്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നടപടി ഉണ്ടാകും
സ്കൂൾ യൂണിഫോം വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് ആറിന് കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് എച്ച്എസ്എസിൽ നടക്കും. സ്കൂൾ മാനുവൽ,അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രസിദ്ധീകരിക്കും.
യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ സുപ്രിയ എ ആർ, കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത്,സീമാറ്റ് ഡയറക്ടർ സാബു കോട്ടുകാൽ, എസ് ഐ ഇ ടി ഡയറക്ടർ അബുരാജ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എംകെ ഷൈൻ മോൻ, എസ് എസ് കെ അഡീഷണൽ എസ് പി ഒ കെ എസ് ശ്രീകല, കെ എസ് ടി എ പ്രതിനിധി ഡി സുധീഷ്, കെ പി എസ് ടി എ പ്രതിനിധി സി പ്രദീപ്, എ കെ എസ് ടി യു പ്രതിനിധി എൻ ഗോപാലകൃഷ്ണൻ, കെ എസ് ടി യു പ്രതിനിധി ജിജു മോൻ എംകെ, എൻ ടി യു പ്രതിനിധി പി എസ് ഗോപകുമാർ, കെ പി ടി എ പ്രതിനിധി സുനിൽകുമാർ ആർ എസ്, കെ എസ് ടി എഫ് പ്രതിനിധി ബിജു എംകെ, കെ എ എം എ പ്രതിനിധി എം തമീമുദ്ധീൻ, കെഎസ്ടിസി പ്രതിനിധി ഹരീഷ് കടവത്തൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.