November 28, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
കൊച്ചി:ആറു മുതല്‍ 12വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണ പഠന ആപ്പായ പ്രാക്റ്റിക്കലി ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇആര്‍പിയായ ഫെഡിനയെ (ഫോറേഡിയന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്) ഏറ്റെടുത്തു.
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ ഒമ്പത് മാസങ്ങളിലായി 982 കോടി രൂപയുടെ കോവിഡ് 19 സംബന്ധമായ ക്ലെയിമുകള്‍ തീര്‍പ്പാക്കി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്.
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 243; രോഗമുക്തി നേടിയവര്‍ 4325 .കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകള്‍ പരിശോധിച്ചു
ഖാർകീവ്: ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടതോടെ യുദ്ധഭൂമിയിൽ രക്ഷ തേടിയുള്ള കാത്തിരിപ്പിൽ കണ്ണീരണിഞ്ഞ് മലയാളികളടക്കം ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രധാന നഗരങ്ങൾ റഷ്യൻ സേന കൂടുതൽ വളഞ്ഞതോടെ രക്ഷാപ്രവർത്തനം സങ്കീർണമാവുന്നതാണ് ആശങ്ക.
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫിസ് കടകംപള്ളി മിനി സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റിയതിന്റെ ഉദ്ഘാടനം
കൊച്ചി: ബാറ്ററി സ്വാപ്പിംഗ് സേവനങ്ങള്‍ക്കായുള്ള ഹോണ്ട മോട്ടോര്‍ കോര്‍പറേഷന്‍റെ പുതിയ ഉപസ്ഥാപനമായ ഹോണ്ട പവര്‍ പാക്ക് എനര്‍ജി ഇന്ത്യ ലിമിറ്റഡും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) രാജ്യത്തുടനീളമുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ധാരണാ പത്രം ഒപ്പുവച്ചു.
കൊച്ചി : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജി എസ് കെ യുമായി കൈകോര്‍ക്കുന്നു. ശിശുക്കള്‍ക്കുള്ള 6 ഇന്‍ 1 വാക്‌സിനേഷന്റെ ആവശ്യകതയെ കുറിച്ച്് പൊതുജനങ്ങളില്‍ അവബോധമുണര്‍ത്തുന്നതിന്റെ ഭാഗമായാണീ പങ്കാളിത്തം. ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ്, പോളിയോമൈലിറ്റിസ്, ഹീമോഫിലസ് ഇന്‍ഫ്‌ലുവന്‍സ ടൈപ്പ് ബി, ഹെപ്പറ്റൈറ്റിസ് ബി എന്നിങ്ങനെ 6 ഗുരുതര രോഗങ്ങളില്‍ നിന്നു 6 ഇന്‍ 1 വാക്‌സിനേഷന്‍ കുട്ടികളെ സംരക്ഷിക്കും. സംയുക്ത വാക്‌സിനേഷന്‍ എന്നതിനര്‍ത്ഥം ശിശുക്കള്‍ക്ക് കുറച്ച് കുത്തിവയ്പ്പുകള്‍ കൊണ്ട് സമാനമായ സംരക്ഷണം ലഭിക്കുന്നു എന്നതാണ്, അതിനാല്‍ അവര്‍ കുറച്ചു വേദന സഹിച്ചാല്‍ മതിയെന്നു മഹേന്ദ്ര സിംഗ് ധോണി പറഞ്ഞു. ''ഓരോ കുട്ടിക്കും കൃത്യസമയത്ത് വാക്‌സിനേഷന്‍ നല്‍കണം. വാക്‌സിനുകള്‍ കുട്ടികളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഈ രോഗങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 6 മാരകമായ അസുഖങ്ങളില്‍ നിന്നും ശിശുക്കളെ 6 ഇന്‍ വാക്‌സിനോ ഹെക്‌സാവലന്റ് വാക്‌സിനോ സംരക്ഷിക്കും ഇന്ത്യയിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ശിശുക്കളെ സംരക്ഷിക്കാന്‍ 6-ഇന്‍ 1 അഥവാ ഹെക്സാവാലന്റ് വാക്സിനേഷന്‍ സഹായിച്ചി'ട്ടുണ്ട്, കൂടാതെ സുരക്ഷിതത്വവും ഫലപ്രാപ്തിയും തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.'' ഗ്ലാക്‌സോ സ്മിത്‌ക്ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിന്റെ മെഡിക്കല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റ് ഡോ. രശ്മി ഹെഗ്‌ഡെ പറഞ്ഞു
-കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ --മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും
ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം അംഗങ്ങളുമായി മന്ത്രി നേരിട്ട് സംവദിച്ചു തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റേഷനായി പ്രത്യേക വിഭാഗം സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
നിലത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്വാസമായി കസേരകള്‍ ലഭിക്കും തിരുവനന്തപുരം: ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന് റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ മുടങ്ങില്ല.