March 29, 2024

Login to your account

Username *
Password *
Remember Me

പ്രസ് ക്ലബ് കുട്ടിക്കൂട്ടം

Press Club Children Press Club Children
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സ്റ്റുഡൻറ്സ് ക്ലബിന്റെയും വിമെൻസ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടിക്കൂട്ടം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്‌തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി.ചലച്ചിത്ര താരങ്ങളായ എം. മുകേഷ് MLA , പ്രേംകുമാർ , കവി ഗിരീഷ് പുലിയൂർ എന്നിവർ സംസാരിച്ചു. സതീഷ് ചെന്തിട്ട റിവേഴ്‌സ് ക്വീസും വിനോദ് വെള്ളായണി നാടൻ പാട്ടും അവതരിപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്ത ഇരുന്നൂറോളം കുട്ടികൾക്ക് സ്‌കൂൾ ബാഗ്, കുട, ടിഫിൻ ബോക്‌സ് , വാട്ടർ ബോട്ടിൽ, ജോമട്രി ബോക്‌സ് എന്നിവ അടങ്ങിയ സ്‌കൂൾ കിറ്റുകൾ വിതരണം ചെയ്‌തു.
പ്രസ് ക്ലബ്‌ സെക്രട്ടറി എച്ച്. ഹണി സ്വാഗതം ആശംസിച്ചു. സംഘാടകസമിതി ചെയർമാൻ ടി.ബി.ലാൽ , കൺവീനർ ലക്ഷ്‌മി മോഹൻ, അജി ബുധന്നൂർ , മനോജ് എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.