November 27, 2024

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: ഏപ്രിൽ 11, 2022: ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ റിസോഴ്‌സിയോ സ്റ്റാര്‍ട്ടപ്പില്‍ ഓഹരി ഉടമസ്ഥാവകാശം സ്വന്തമാക്കി. ബഹുഭാഷ കണ്ടന്റ് അഗ്രിഗ്രേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോ തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം : വിഷുവിന് ജൈവപച്ചക്കറികളടക്കം ഉപഭോക്താക്കളിലേയ്‌ക്കെത്തിച്ച് വിഷുച്ചന്തയൊരുക്കി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു. ഹൈപ്പര്‍മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പന കേന്ദ്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളിലാണ് വിപുലമായ പച്ചക്കറി ശേഖരവുമായി വിഷുച്ചന്ത സജ്ജമാക്കിയിരിയ്ക്കുന്നത്. ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിച്ച പച്ചക്കറികള്‍ ഉള്‍പ്പെടെയാണ് വിഷുച്ചന്തയില്‍ വില്‍പനയ്ക്കുള്ളത്.
കേരളത്തിലെയും രാജ്യത്തുടനീളമുള്ള മറ്റ് സംസ്ഥാനങ്ങളിലെയും താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായാണ് ഈ കൂട്ടായ്മ ലൈംഗികത്തൊഴിലാളികളുടെ മക്കൾ, സ്വയം സഹായ സംഘങ്ങൾ, ജുവനൈൽ ഹോം കുട്ടികൾ എന്നിവരുടെ പ്രയോജനം ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു കൊച്ചി, ഏപ്രിൽ 11, 2022:ഇന്ത്യയിലുടനീളമുള്ള താഴ്ന്ന പശ്ചാത്തലത്തിൽ നിന്നുള്ള കുട്ടികളുടെ ജീവിതത്തെ ഗുണമേന്മയുള്ള വിദ്യാഭ്യാസവും തുല്യമായ പഠന അവസരങ്ങളും ഉപയോഗിച്ച് ക്രിയാത്മകമായി സ്വാധീനിക്കാനുള്ള ശ്രമത്തിൽ, ബൈജുവിന്റെ 'എല്ലാവർക്കും വിദ്യാഭ്യാസം' എന്ന സംരംഭം നവി മുംബൈ ആസ്ഥാനമായുള്ള എൻജിഒ സ്മൈൽസ് ഫൗണ്ടേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുള്ള ആദ്യ സംസ്ഥാനമായി കേരളം ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു
അതിഥി തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റുമാരുടെ രജിസ്ട്രേഷൻ ഉറപ്പുവരുത്തുമെന്ന് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.
തിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍ഗോഡ് 1 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര വസ്ത്ര നിര്‍മ്മാതാക്കളും റീട്ടെയിലറുമായ റെയ്മണ്ട് വേനല്‍ക്കാലത്തേക്കായുള്ള ഏറ്റവും പുതിയ ലിനന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചു.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കും ഡെങ്കിപ്പനിയ്ക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത
കൊച്ചി: രാജ്യത്ത് ടൈപ് 2 പ്രമേഹം നിര്‍ണയിക്കപ്പെട്ടവരില്‍ 55 ശതമാനത്തിലേറെ പേര്‍ക്കും കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ നിരക്കുകളാണുള്ളതെന്ന് ഇന്ത്യന്‍ ഡയബറ്റീസ് സ്റ്റഡി വെളിപ്പെടുത്തുന്നു.